Twelve protesters were shot dead by US Marines after attempting to storm the United States Consulate in Karachi, Pakistan
കറാച്ചി : ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി യുഎസ്-ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് പാകിസ്താനിലെ കറാച്ചിയില്‍ യുഎസ് കോണ്‍സുലേറ്റിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ച പ്രതിഷേധക്കാരില്‍ 12 പേരെ യുഎസമ മറീനുകള്‍ വെടിവച്ചുകൊന്നു. 30-ലധികം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.
ഖമേനിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഷിയാ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചാണ് അക്രമാസക്തമായത്. അക്രമത്തെ തുടര്‍ന്ന് പൊലീസിന്റെയും പാക് സേനയുടെയും വന്‍ സംഘത്തെ പ്രദേശത്തു വിന്യസിച്ചു.
കറാച്ചിയിലെ നയതന്ത്ര മേഖലയിലേക്കുള്ള പ്രധാന റോഡുകളെല്ലാം പോലീസ് അടച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.
മേഖലയില്‍ ഇപ്പോഴും കടുത്ത സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കറാച്ചിയിലും മറ്റ് പ്രധാന നഗരങ്ങളിലും കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ട്.
കറാച്ചിയിലെ മൈ കൊളാച്ചി, എം.ടി ഖാന്‍ റോഡ് തുടങ്ങിയ പ്രധാന വഴികള്‍ പോലീസ് പൂര്‍ണ്ണമായും അടച്ചു. പാകിസ്താനിലെ എല്ലാ യുഎസ്, ഇസ്രായേല്‍ നയതന്ത്ര കാര്യാലയങ്ങള്‍ക്കും സുരക്ഷ വര്‍ദ്ധിപ്പിച്ചു.
ലാഹോറില്‍ യുഎസ് കോണ്‍സുലേറ്റിന് മുന്നില്‍ വലിയ പ്രതിഷേധം നടന്നുവെങ്കിലും അവിടെ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഗില്‍ഗിത്-ബാള്‍ട്ടിസ്ഥാനിലെ ഐക്യരാഷ്ട്രസഭാ ഓഫീസ് പ്രതിഷേധക്കാര്‍ തീയിട്ടു.
അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടതാണ് പ്രകോപനത്തിന് കാരണം.
പാകിസ്താനിലെ ഷിയാ വിഭാഗങ്ങള്‍ക്കിടയില്‍ ഖമേനിക്ക് വലിയ സ്വാധീനമുണ്ട്. അദ്ദേഹത്തിന്റെ മരണം ഇസ്ലാമിക ലോകത്ത്, പ്രത്യേകിച്ച് പാകിസ്താനിലെ ഷിയാ ഗ്രൂപ്പുകള്‍ക്കിടയില്‍ വലിയ അമര്‍ഷമുണ്ടാക്കി.
കറാച്ചിയിലെ അതീവ സുരക്ഷാ മേഖലയിലുള്ള യുഎസ് കോണ്‍സുലേറ്റിലേക്ക് പ്രതിഷേധക്കാര്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചപ്പോഴാണ് വെടിവെപ്പുണ്ടായത്.
ഈ സംഭവം പാകിസ്താനും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ദോഷകരമായി ബാധിക്കാന്‍ സാധ്യതയുണ്ട്. പാകിസ്താനിലെ ആഭ്യന്തര സുരക്ഷാ സാഹചര്യം വരും ദിവസങ്ങളില്‍ കൂടുതല്‍ വഷളാകാന്‍ സാധ്യതയുള്ളതിനാല്‍ അധികൃതര്‍ ജാഗ്രതയിലാണ്.
Summary: Twelve protesters were shot dead by US Marines after attempting to storm the United States Consulate in Karachi, Pakistan. The unrest followed the killing of Iran’s Supreme Leader, Ayatollah Ali Khamenei, in a joint US-Israel strike. Reports indicate that over 30 people have been injured.
The march, organized by Shia groups to protest Khamenei’s assassination, turned violent. Following the clashes, a large contingent of police and Pakistani security forces was deployed to the area.


COMMENTS