ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി ഇറാനോട് സമാധാന ചർച്ചകൾക്ക് തയ്യാറാകണമെന്ന് തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദോഗൻ ആവശ...
മേഖലയിലെ രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കാനും ശാശ്വതമായ സമാധാനം കൊണ്ടുവരാനും നയതന്ത്ര ശ്രമങ്ങൾ ഊർജിതമാക്കേണ്ടതുണ്ടെന്ന് എർദോഗൻ പറഞ്ഞു. ഇറാനിൽ നിന്നുള്ള മിസൈലുകൾ തുർക്കിയുടെ വ്യോമാതിർത്തി ലംഘിച്ചതിനെ എർദോഗൻ അപലപിച്ചു. ഇത്തരം പ്രകോപനപരമായ നീക്കങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
യുഎസ്-ഇസ്രായേൽ ആക്രമണങ്ങളെ തുടർന്ന് ഇറാനിലുണ്ടായ സംഘർഷാവസ്ഥ പരിഹരിക്കാൻ തുർക്കി മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്നും സമാധാന ചർച്ചകൾക്ക് വാതിൽ തുറന്നിടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഇറാനുമായുള്ള അയൽപക്ക ബന്ധത്തിന് കോട്ടം തട്ടുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
നയതന്ത്ര ചർച്ചകളിലൂടെ മാത്രമേ പശ്ചിമേഷ്യയിലെ ഇപ്പോഴത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയൂ എന്ന നിലപാടാണ് തുർക്കി സ്വീകരിച്ചിരിക്കുന്നത്.
Key Words : Turkish President, Iranian President , Iran War

COMMENTS