ടെഹ്റാൻ: പശ്ചിമേഷ്യയിൽ അതീവ ഗുരുതരമായ സാഹചര്യമാണ് നിലവിലുള്ളത്. യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണം ആരംഭിച്ചതിന് ശേഷം ഇറാനിൽ ഇതുവരെ കുറഞ്ഞത് 555 ...
ടെഹ്റാൻ: പശ്ചിമേഷ്യയിൽ അതീവ ഗുരുതരമായ സാഹചര്യമാണ് നിലവിലുള്ളത്. യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണം ആരംഭിച്ചതിന് ശേഷം ഇറാനിൽ ഇതുവരെ കുറഞ്ഞത് 555 പേർ കൊല്ലപ്പെട്ടതായി ഇറാനിയൻ റെഡ് ക്രസന്റ് സൊസൈറ്റി (IRCS) സ്ഥിരീകരിച്ചു. 130-ലധികം നഗരങ്ങളെ ഈ ആക്രമണങ്ങൾ ബാധിച്ചിട്ടുണ്ട്. തെക്കൻ ഇറാനിലെ മിനാബ് ത്തിൽ ഏകദേശം 180 കുട്ടികൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
ഇറാനെതിരായ സൈനിക നീക്കത്തിനിടെ മൂന്ന് യുഎസ് സൈനികർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കുവൈത്തിലെ ഒരു താവളത്തിലാണ് ഇവർ കൊല്ലപ്പെട്ടതെന്ന് പെന്റഗൺ വൃത്തങ്ങൾ അറിയിച്ചു.
കൊല്ലപ്പെട്ട സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ച പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, വരും ദിവസങ്ങളിൽ കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായേക്കാമെന്ന് സമ്മതിച്ചു. "സങ്കടകരമെന്നു പറയട്ടെ, ഇത് അവസാനിക്കുന്നതിന് മുൻപ് ഇനിയും മരണം ഉണ്ടായേക്കാം" എന്നാണ് അദ്ദേഹം ഒരു വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കിയത്. യുദ്ധം ആഴ്ചകളോളം നീണ്ടുനിന്നേക്കാമെന്നാണ് ട്രംപ് നൽകുന്ന മുന്നറിയിപ്പ്
ഇസ്രായേലിലും ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങളിൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബീറ്റ് ഷെമേഷിലുണ്ടായ ആക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു.
Key Words : Donald Trump, Death toll Hike, Iran Tensions


COMMENTS