വാഷിംഗ്ടൺ: ഇറാനെതിരായ സൈനിക നീക്കങ്ങളിൽ സഹകരിക്കാൻ വിസമ്മതിക്കുന്ന സഖ്യകക്ഷികൾക്കെതിരെ കടുത്ത പരിഹാസവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രം...
വാഷിംഗ്ടൺ: ഇറാനെതിരായ സൈനിക നീക്കങ്ങളിൽ സഹകരിക്കാൻ വിസമ്മതിക്കുന്ന സഖ്യകക്ഷികൾക്കെതിരെ കടുത്ത പരിഹാസവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിലെ സംഘർഷാവസ്ഥയെത്തുടർന്ന് ഇന്ധനക്ഷാമം നേരിടുന്ന രാജ്യങ്ങളെ ലക്ഷ്യമിട്ടാണ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്.
ബ്രിട്ടൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇറാനെതിരായ നീക്കങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതിനെ ട്രംപ് പരസ്യമായി വിമർശിച്ചു. പ്രതിസന്ധി പരിഹരിക്കാൻ രണ്ട് നിർദ്ദേശങ്ങളാണ് അദ്ദേഹം മുന്നോട്ടുവെച്ചത്. അമേരിക്കയുടെ പക്കൽ ആവശ്യത്തിന് ഇന്ധനമുണ്ടെന്നും അത് വാങ്ങാൻ സഖ്യകക്ഷികൾ തയ്യാറാകണമെന്നുമാണ് ഒന്നാമത്തെ നിർദ്ദേശം.
രണ്ടാമത്തെ നിർദ്ദേശത്തിൽ പരിഹാസരൂപേണയുള്ള ഒരു വെല്ലുവിളിയാണ് അദ്ദേഹം ഉയർത്തിയത്. സഖ്യകക്ഷികൾ അല്പം ധൈര്യം സംഭരിച്ച് നേരിട്ട് ഹോർമുസ് കടലിടുക്കിലേക്ക് ചെല്ലണമെന്നും, അവിടെ നിന്ന് സ്വന്തം നിലയ്ക്ക് ഇന്ധനം പിടിച്ചെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ സൈനിക ശേഷി തകർക്കാനുള്ള അമേരിക്കൻ നീക്കങ്ങളോട് സഹകരിക്കാത്തവർ ഇനി സ്വന്തം സുരക്ഷ സ്വയം നോക്കണമെന്ന കർശനമായ മുന്നറിയിപ്പും ട്രംപ് നൽകുന്നുണ്ട്.
അമേരിക്കയുടെ സഹായമില്ലാതെ ഇന്ധന പ്രതിസന്ധി മറികടക്കാൻ പാടുപെടുന്ന യൂറോപ്യൻ രാജ്യങ്ങൾക്ക് ട്രംപിന്റെ ഈ പ്രസ്താവന വലിയ തിരിച്ചടിയായിരിക്കുകയാണ്.

COMMENTS