ന്യൂഡൽഹി: പാകിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങിയ മൂന്ന് മലയാളികൾ ഉൾപ്പെടെയുള്ള എട്ട് ഇന്ത്യൻ പൗരന്മാർ ചൊവ്വാഴ്ച (2026 മാർച്ച് 3) പു...
ന്യൂഡൽഹി: പാകിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങിയ മൂന്ന് മലയാളികൾ ഉൾപ്പെടെയുള്ള എട്ട് ഇന്ത്യൻ പൗരന്മാർ ചൊവ്വാഴ്ച (2026 മാർച്ച് 3) പുലർച്ചെയോടെ കേരളത്തിലെത്തും. പാലക്കാട് കൊടുമ്പ് സ്വദേശി കൃഷ്ണദാസ് നാഗലൂർ, ഭാര്യ ഡോ. രശ്മി മേനോൻ, ഇവരുടെ മൂന്ന് വയസ്സുള്ള മകൾ സ്മൃതി മേനോൻ എന്നിവരാണ് കറാച്ചിയിൽ കുടുങ്ങിയ മലയാളികൾ.
തിങ്കളാഴ്ച ഉച്ചയോടെ ഇവർ കറാച്ചിയിൽ നിന്ന് ശ്രീലങ്കയിലെ കൊളംബോയിലെത്തി. അവിടെ നിന്ന് അർദ്ധരാത്രിയോടെ കൊച്ചിയിലേക്കുള്ള വിമാനത്തിൽ പുറപ്പെടും. അസർബൈജാനിലെ ബാക്കുവിൽ നിന്ന് ഷാർജ വഴി കുവൈത്തിലേക്ക് പോകുകയായിരുന്ന എയർ അറേബ്യ വിമാനം, മിഡിൽ ഈസ്റ്റിലെ സംഘർഷത്തെത്തുടർന്ന് വ്യോമാതിർത്തി അടച്ചതിനാലാണ് കറാച്ചിയിൽ അടിയന്തരമായി ഇറക്കിയത്.
നോർക്ക റൂട്ട്‌സ് , ലോക കേരള സഭ അംഗങ്ങൾ, കേന്ദ്ര വിദേശകാര്യ മന്ത്രാലയം എന്നിവരുടെ സംയുക്ത ഇടപെടലിലൂടെയാണ് ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയാക്കിയത്.
Key Words :Malayalis, Karachi Airport


COMMENTS