Thomas isaac - Ramesh Pisharady issue
പാലക്കാട്: പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടിക്കെതിരായ മോശം പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മുതിര്‍ന്ന സി.പി.എം നേതാവ് തോമസ് ഐസക്ക്. പിഷാരടിയെ തോമസ് ഐസക്ക് കോമാളിയെന്ന് പരാമര്‍ശിച്ചത് വിവാദമായിരുന്നു. കോമാളി വേഷം കെട്ടുന്നവരെ സ്ഥാനാര്‍ത്ഥിയാക്കിയിട്ടെന്തു കാര്യം എന്നായിരുന്നുതോമസ് ഐസക്ക് ചോദിച്ചത്.
അതേസമയം തോമസ് ഐസക്കിനോട് സ്‌നേഹം മാത്രമാണുള്ളതെന്നും സംസ്‌കാരം സമരം ചെയ്താല്‍ കിട്ടുന്നതല്ലെന്നുമായിരുന്നു ഇതിന് പിഷാരടിയുടെ മറുപടി. എന്നാല്‍ രമേഷ് പിഷാരടിക്ക് മനോവിഷമം ഉണ്ടാക്കിയെങ്കില്‍ ഖേദം അറിയിക്കുന്നുയെന്നും പിഷാരടിയുടെ അഭിനയമികവിനെക്കുറിച്ച് മോശം പറയാനല്ല താന്‍ ഉദ്ദേശിച്ചതെന്നുമാണ് തോമസ് ഐസക്ക് പറഞ്ഞത്.
Keywords: Thomas isaac, Ramesh Pisharady, Congress, CPM, Apology


COMMENTS