തിരുവനന്തപുരം: കന്നിവോട്ട് വിനിയോഗിക്കാനെത്തുന്ന യുവമനസ്സുകളെ മധുരം നൽകി സ്വീകരിക്കാൻ ഒരുങ്ങി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ. ഏപ്രിൽ 9-ന് നടക...
തിരുവനന്തപുരം: കന്നിവോട്ട് വിനിയോഗിക്കാനെത്തുന്ന യുവമനസ്സുകളെ മധുരം നൽകി സ്വീകരിക്കാൻ ഒരുങ്ങി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ. ഏപ്രിൽ 9-ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താനെത്തുന്ന കന്നിവോട്ടർമാർക്ക് ഹൽവ വിതരണം ചെയ്യാനാണ് കമ്മീഷൻ തീരുമാനിച്ചിരിക്കുന്നത്.
ജനാധിപത്യ പ്രക്രിയയിൽ ആദ്യമായി പങ്കാളികളാകുന്ന യുവാക്കളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വേറിട്ട നീക്കം. സംസ്ഥാനത്തെ 4,66,408 കന്നിവോട്ടർമാർക്കാണ് ഈ ഭാഗ്യം ലഭിക്കുക.
കന്നിവോട്ടർമാർക്കായി ഓരോ ജില്ലയിലും പ്രത്യേകം തിരഞ്ഞെടുത്ത പോളിംഗ് ബൂത്തുകളിലാണ് ഹൽവ വിതരണം നടക്കുക. ഓരോ ജില്ലയിലേക്കും വിതരണത്തിനായി 200 പാക്കറ്റ് ഹൽവ വീതം ഇതിനോടകം ലഭ്യമാക്കിയിട്ടുണ്ട്. വോട്ടെടുപ്പ് തടസ്സപ്പെടാത്ത രീതിയിൽ ഹൽവ വിതരണം ചെയ്യുന്നതിന് ബൂത്ത് ലെവൽ ഓഫീസർമാരെയും (BLO) വൊളന്റിയർമാരെയും ചുമതലപ്പെടുത്തി.
വോട്ടിംഗ് ശതമാനം വർദ്ധിപ്പിക്കാനും പുതിയ വോട്ടർമാരെ ആവേശഭരിതരാക്കാനും ഈ 'മധുരമുള്ള വോട്ട്' പ്രചാരണത്തിലൂടെ സാധിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ പ്രത്യാശ പ്രകടിപ്പിച്ചു. മെയ് 4-നാണ് വോട്ടെണ്ണൽ നടക്കുക.
Key Words : Kerala Election, Halwa

COMMENTS