തിരുവനന്തപുരം : കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ. എസ് ഐ ആറിൽ ആശങ്ക വേണ്ട...
തിരുവനന്തപുരം : കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ. എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ. അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന് ഒഴിവാകില്ല. എസ് ഐ ആർ തീർത്തും സുതാര്യമാണ്. പരാതികളുള്ളവർക്ക് വിജ്ഞാപനം വരെ സമയമുണ്ട്. നിയമസഭ തിരഞ്ഞെടുപ്പ് തീയതി നടപടി ക്രമമനുസരിച്ച് പ്രഖ്യാപിക്കും.
നിഷ്പക്ഷമായ തിരഞ്ഞെടുപ്പിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഗ്യാനേഷ്കുമാർ കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കും. വിദ്വേഷ പ്രസംഗം നിരീക്ഷിക്കാൻ സംവിധാനം ഉണ്ടാവും, ശ്രദ്ധയിൽ പെട്ടാൽ രണ്ടു മണിക്കൂറിനുള്ളിൽ നടപടി. എ ഐ ദുരുപയോഗം തടയും. തിരഞ്ഞെടുപ്പ് പ്രവർത്തന മുന്നൊരുക്കങ്ങൾ വിലയിരുത്താനാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറും , തിരഞ്ഞെടുപ്പ് കമ്മീഷണർമാരും കേരളത്തിലെത്തിയത്.
Key Words : Kerala Elections, Chief Election Commissioner

COMMENTS