ഒരോയൊരു സഞ്ജു, ഇന്ത്യ ടി20 ലോകകപ്പ് ഫൈനലില്‍, ജയം ഏഴു റണ്‍സിന്

The One and Only Sanju; India in T20 World Cup Final, Victory by Seven Runs


മുംബയ്: ഇംഗ്‌ളണ്ടിനെ കീഴടക്കി ഇന്ത്യ ടി 20 ലോക കപ്പ് ഫൈനലില്‍ കടന്നു. സെമി ഉറപ്പാക്കിയ മലയാളി താരം സഞ്ജു സാംസണിന്റെ ബാറ്റിന്റെ കരുത്തു തന്നെയാണ് ഫൈനലിലേക്കും ഇന്ത്യയ്ക്കു ബര്‍ത്ത് ഉറപ്പിച്ചത്. 

മുംബയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മലയാളി താരം സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യക്ക് കരുത്തായത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. ടി20 ലോകകപ്പ് ചരിത്രത്തിലെ ഒരു നോക്കൗട്ട് മത്സരത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.

42 പന്തില്‍ 89 റണ്‍സുമായി (8 ഫോറുകളും 7 സിക്‌സറുകളും) കളം നിറഞ്ഞാടിയ സഞ്ജു സാംസണ്‍ തന്നെയാണ് തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും ഇന്ത്യന്‍ ജയത്തിന്റെ നെടുംതൂണായത്. കളിയിലെ താരവും തുടര്‍ച്ചയായി രണ്ടാം തവണയും സഞ്ജു തന്നെയാണ്.

25 പന്തില്‍ 43 റണ്‍സ് നേടി ശിവം ദുബെയും 39 റണ്‍സുമായി ഇഷാന്‍ കിഷനും ഇന്ത്യയ്ക്കു കൂറ്റന്‍ സ്‌കോര്‍ സമ്മാനിക്കുന്നതില്‍ സുപ്രധാന പങ്കു വഹിച്ചു. അവസാന ഓവറുകളില്‍ ഹാര്‍ദിക് പാണ്ഡ്യയുടെയും തിലക് വര്‍മ്മയുടെയും (7 പന്തില്‍ 21) പ്രകടനം സ്‌കോര്‍ 250 കടക്കാന്‍ സഹായിച്ചു.

ഇത്രയും പടുകൂറ്റന്‍ ലക്ഷ്യവും തങ്ങള്‍ക്ക് എത്തിപ്പിടിക്കാന്‍ കഴിയുന്നതാണെന്നും വ്യക്തമാക്കുന്നതായിരുന്നു ഇംഗ്‌ളണ്ടിന്റെ തിരിച്ചടി. 254 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് അവസാന പന്ത് വരെ പൊരുതിയെങ്കിലും 7 വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സില്‍ ഒതുങ്ങുകയായിരുന്നു.

48 പന്തില്‍ 105 റണ്‍സ് നേടി ജേക്കബ് ബെഥേല്‍ ഇംഗ്ലണ്ടിനെ വിജയത്തിനടുത്തെത്തിച്ചുവെങ്കിലും പോരാട്ടം ലക്ഷ്യം കണ്ടില്ല. അവസാന ഓവറില്‍ ജയിക്കാന്‍ 30 റണ്‍സ് വേണമെന്നിരിക്കെ, ബെഥേല്‍ റണ്ണൗട്ടായത് ഇന്ത്യക്ക് ആശ്വാസമായി.

ജോഫ്ര ആര്‍ച്ചര്‍ അവസാന ഓവറില്‍ ശിവം ദുബെയ്‌ക്കെതിരേ സിക്‌സറുകള്‍ പറത്തിയെങ്കിലും ലക്ഷ്യം മറികടക്കാനായില്ല.

ജസ്പ്രീത് ബുംറ 4 ഓവറില്‍ 33 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തി. നിര്‍ണായകമായ രണ്ടാം സ്‌പെല്ലില്‍ തുടരെ യോര്‍ക്കറുകള്‍ എറിഞ്ഞു റണ്‍സ് വിട്ടുകൊടുക്കാതെ ബുംറയും രണ്ട് പ്രധാന വിക്കറ്റുകള്‍ വീഴ്ത്തുകയും നിര്‍ണ്ണായകമായ റണ്ണൗട്ടില്‍ പങ്കാളിയാവുകയും ചെയ്തു ഹാര്‍ദിക് പാണ്ഡ്യയും ജയം ഉറപ്പാക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചു.
 
മാര്‍ച്ച് 8 ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ നേരിടും.

Summary: Mumbai: India has entered the T20 World Cup final after defeating England. It was the batting prowess of Malayali star Sanju Samson, who had already secured the team's spot in the semis, that ensured India’s berth in the final as well.

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,636,Cinema,1295,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,31,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7415,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17279,Kochi.,2,Latest News,3,lifestyle,312,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2477,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,370,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,875,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1171,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2207,
ltr
item
www.vyganews.com: ഒരോയൊരു സഞ്ജു, ഇന്ത്യ ടി20 ലോകകപ്പ് ഫൈനലില്‍, ജയം ഏഴു റണ്‍സിന്
ഒരോയൊരു സഞ്ജു, ഇന്ത്യ ടി20 ലോകകപ്പ് ഫൈനലില്‍, ജയം ഏഴു റണ്‍സിന്
The One and Only Sanju; India in T20 World Cup Final, Victory by Seven Runs
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgtvbG28Gy3IPANrwEsCl-277kY1bL-lRqY9UWlH_83Qmdbn7bHSU2a6-t3E0ORV3GqxCM1i32iQC5a4utDTyg9aWb_l0fgcFX6L2ay63LtyguUo9MkMAxurcEilKwMYsOX9h0usquWAyzhfacsTxR72qY9DzW7TQBYFpCUhV9a7Ys3uowOW23L7r67lWw/w640-h384/Sanju.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgtvbG28Gy3IPANrwEsCl-277kY1bL-lRqY9UWlH_83Qmdbn7bHSU2a6-t3E0ORV3GqxCM1i32iQC5a4utDTyg9aWb_l0fgcFX6L2ay63LtyguUo9MkMAxurcEilKwMYsOX9h0usquWAyzhfacsTxR72qY9DzW7TQBYFpCUhV9a7Ys3uowOW23L7r67lWw/s72-w640-c-h384/Sanju.jpg
www.vyganews.com
https://www.vyganews.com/2026/03/the-one-and-only-sanju-india-in-t20.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/03/the-one-and-only-sanju-india-in-t20.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy