വാഷിംഗ്ടൺ : വ്യാഴാഴ്ച പടിഞ്ഞാറൻ ഇറാഖിൽ തകർന്നു വീണ യുഎസ് വ്യോമസേനയുടെ ഇന്ധനം നിറയ്ക്കുന്ന വിമാനത്തിലുണ്ടായിരുന്ന നാല് ക്രൂ അംഗങ്ങൾ കൂടി മരിച...
വാഷിംഗ്ടൺ : വ്യാഴാഴ്ച പടിഞ്ഞാറൻ ഇറാഖിൽ തകർന്നു വീണ യുഎസ് വ്യോമസേനയുടെ ഇന്ധനം നിറയ്ക്കുന്ന വിമാനത്തിലുണ്ടായിരുന്ന നാല് ക്രൂ അംഗങ്ങൾ കൂടി മരിച്ചതോടെ, ഇറാൻ യുദ്ധത്തിൽ കൊല്ലപ്പെട്ട അമേരിക്കൻ സൈനികരുടെ എണ്ണം 11 ആയി.
മാർച്ച് 1-ന് കുവൈറ്റിലെ ഷുഐബ തുറമുഖത്തുണ്ടായ ആക്രമണത്തിൽ ആറ് യുഎസ് സൈനികർ കൊല്ലപ്പെട്ടിരുന്നു. ഈ മാസമാദ്യം സൗദി അറേബ്യയിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മറ്റൊരാൾ ശനിയാഴ്ചയും മരിച്ചു.
വെള്ളിയാഴ്ച വിമാനം തകർന്നു വീഴുമ്പോൾ ആറുപേരാണ് അതിലുണ്ടായിരുന്നതെന്ന് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) പ്രസ്താവനയിൽ അറിയിച്ചു. കാണാതായ ബാക്കി രണ്ട് പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
Key Words : US Soldiers, Iran War, Death

COMMENTS