ടെഹ്‌റാൻ: ഇസ്രയേലിന് നേരെ നടത്തിയ മിസൈൽ ആക്രമണത്തിനിടെ വേറിട്ടൊരു നയതന്ത്ര നീക്കവുമായി ഇറാൻ. തങ്ങൾ പ്രയോഗിച്ച ബാലിസ്റ്റിക് മിസൈലുകളിൽ ഇന്ത്യ...
ടെഹ്‌റാൻ: ഇസ്രയേലിന് നേരെ നടത്തിയ മിസൈൽ ആക്രമണത്തിനിടെ വേറിട്ടൊരു നയതന്ത്ര നീക്കവുമായി ഇറാൻ. തങ്ങൾ പ്രയോഗിച്ച ബാലിസ്റ്റിക് മിസൈലുകളിൽ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ ജനങ്ങൾക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ടുള്ള സന്ദേശങ്ങൾ എഴുതിയാണ് ഇറാൻ ശ്രദ്ധ പിടിച്ചുപറ്റിയത്. റിപ്പോർട്ട് പ്രകാരം, പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായ ഘട്ടത്തിൽ ഇറാനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച രാജ്യങ്ങളെ ആദരിക്കാനാണ് ഈ നടപടിയെന്ന് ഇറാൻ സൈന്യം വ്യക്തമാക്കി.
"ഇന്ത്യയിലെ ജനങ്ങൾക്ക് നന്ദി" (Thank you to the people of India) എന്ന സന്ദേശം മിസൈലുകൾക്ക് പുറത്ത് എഴുതിയതിന്റെ ചിത്രങ്ങൾ ആഗോളതലത്തിൽ വൈറലായിട്ടുണ്ട്. ഇന്ത്യയെ കൂടാതെ സ്പെയിൻ, പാകിസ്ഥാൻ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങൾക്കും സമാനമായ രീതിയിൽ ഇറാൻ നന്ദി അറിയിച്ചിട്ടുണ്ട്.
ഇസ്രയേലിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ 83-ാമത് മിസൈൽ ആക്രമണത്തിന്റെ (ഓപ്പറേഷൻ ട്രൂ പ്രോമിസ് 4) ഭാഗമായാണ് ഈ സന്ദേശങ്ങൾ അയച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
ഇറാൻ ഏറോസ്‌പേസ് ഫോഴ്‌സിലെ ഉദ്യോഗസ്ഥർ വിക്ഷേപണത്തിന് തൊട്ടുമുമ്പ് മിസൈലുകളിൽ ഈ സന്ദേശങ്ങൾ കൈപ്പടയിൽ എഴുതുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
മുംബൈയിലെ ഇറാൻ കോൺസുലേറ്റ് ജനറൽ ഈ സന്ദേശങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിക്കുകയും തങ്ങളെ പിന്തുണയ്ക്കുന്ന രാജ്യങ്ങളോടുള്ള ആദരവാണിതെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇറാന്റെ ഈ നീക്കം വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
Key Words : Message, India, Missiles, Iran's Diplomatic Move, Israeli Attack

COMMENTS