ചെന്നൈ: വരാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം ലക്ഷ്യമിട്ട് എ.ഐ.എ.ഡി.എം.കെ (AIADMK). ആകെയുള്ള 234 സീറ്റുകളിൽ 170 എണ...
ചെന്നൈ: വരാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം ലക്ഷ്യമിട്ട് എ.ഐ.എ.ഡി.എം.കെ (AIADMK). ആകെയുള്ള 234 സീറ്റുകളിൽ 170 എണ്ണത്തിൽ പാർട്ടി നേരിട്ട് മത്സരിക്കാൻ ഒരുങ്ങുന്നതായാണ് പുതിയ റിപ്പോർട്ടുകൾ. ബി.ജെ.പി നേതൃത്വവുമായി എടപ്പാടി പളനിസ്വാമി നടത്തിയ നിർണ്ണായക ചർച്ചകൾക്ക് ശേഷമാണ് സീറ്റ് വിഭജനത്തിൽ ഏകദേശ ധാരണയായത്.
ഒറ്റയ്ക്ക് ഭൂരിപക്ഷം (118 സീറ്റുകൾ) നേടി അധികാരം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 170 സീറ്റുകൾ പാർട്ടി ഏറ്റെടുക്കുന്നത്. സഖ്യകക്ഷിയായ ബി.ജെ.പി 20 സീറ്റുകളിൽ മത്സരിക്കുമെന്നാണ് നിലവിലെ സൂചന. ബാക്കിയുള്ള സീറ്റുകൾ മറ്റ് സഖ്യകക്ഷികൾക്കായി വിഭജിച്ചു നൽകും.
സഖ്യം ആകെ 210 സീറ്റുകൾ വരെ നേടുമെന്നാണ് എ.ഐ.എ.ഡി.എം.കെ നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. ഡൽഹിയിൽ ബി.ജെ.പി കേന്ദ്ര നേതൃത്വവുമായി കഴിഞ്ഞ മാർച്ച് 19-ന് എടപ്പാടി പളനിസ്വാമി നടത്തിയ ചർച്ചയിലാണ് ഈ ധാരണ രൂപപ്പെട്ടത്. ഡി.എം.കെ സഖ്യത്തെ പ്രതിരോധിക്കാൻ ശക്തമായ സ്ഥാനാർത്ഥികളെ തന്നെ രംഗത്തിറക്കാനാണ് പാർട്ടിയുടെ തീരുമാനം.

COMMENTS