തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ ഉഗ്ര സ്ഫോടനം: മരണം 13

തിരുവനന്തപുരം സെൻട്രലിൽ സർപ്രൈസ് നീക്കം; സുധീർ കരമന എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി

തിരുവനന്തപുരം : തിരുവനന്തപുരം സെൻട്രല്‍ മണ്ഡലത്തില്‍ നടൻ സുധീർ കരമനയെ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി. എൻ.ഡി.എ സഖ്യം സ്ഥാനാർത്ഥിയായി ബിജെപ...


തിരുവനന്തപുരം : തിരുവനന്തപുരം സെൻട്രല്‍ മണ്ഡലത്തില്‍ നടൻ സുധീർ കരമനയെ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി. എൻ.ഡി.എ സഖ്യം സ്ഥാനാർത്ഥിയായി ബിജെപി സിറ്റി ജില്ലാ പ്രസിഡൻറ് കരമന ജയനെയും പ്രഖ്യാപിച്ചിട്ടുണ്ട്. സിഎംപി ജനറല്‍ സെക്രട്ടറി സി.പി.ജോണ്‍ ആണ് യു.ഡി.എഫ് സ്ഥാനാർത്ഥി.

നേരത്തെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച യുഡിഎഫ് പ്രചരണരംഗത്ത് മുന്നേറിക്കഴിഞ്ഞു. മൂന്ന് മുന്നണികളും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതോടെ തിരുവനന്തപുരം സെൻട്രല്‍ മണ്ഡലത്തിലെ മത്സരചിത്രം തെളിഞ്ഞു. തൊണ്ടി മുതല്‍ തിരിമറി കേസില്‍ സിറ്റിങ്ങ് എം.എല്‍.എ ആൻറണി ശിക്ഷിക്കപ്പെടുകയും പിന്നാലെ മത്സരിക്കുന്നതില്‍ നിന്ന് അയോഗ്യനാക്കപ്പെടുകയും ചെയ്തതോടെ മുഖം നഷ്ടപ്പെട്ട് നില്‍ക്കുന്ന എല്‍.ഡി.എഫിന് സുധീർ കരമനയുടെ സ്ഥാനാർത്ഥിത്വം അനുഗ്രഹമായി മാറുകയാണ്.

തലസ്ഥാന നഗരത്തില്‍ ജനിച്ചുവളർന്നയാള്‍ എന്ന നിലയില്‍ മണ്ഡലവുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്ന സുധീർ കരമനയ്ക്ക് ഒട്ടേറെ അനുകൂല ഘടകങ്ങളുണ്ട്.

അന്തരിച്ച പ്രശസ്ത നടൻ കരമന ജനാർദ്ദനൻ നായരുടെ മകൻ എന്ന നിലയില്‍ തിരുവനന്തപുരത്തുകാർക്ക് സുധീർ കരമന ചിരപരിചിതനാണ്. 'കരമന' എന്ന കുടുംബപ്പേര് മണ്ഡലത്തില്‍ വലിയ തോതില്‍ വോട്ടർമാരെ സ്വാധീനിക്കാൻ സഹായിക്കും. കേവലം ഒരു നടൻ എന്നതിലുപരി, കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും മറ്റും ഇടതുപക്ഷത്തിന് വേണ്ടി സജീവമായി പ്രചാരണ രംഗത്ത് ഉണ്ടായിരുന്ന വ്യക്തിയാണ് അദ്ദേഹം.

വിദ്യഭ്യാസ മേഖലയില്‍ പ്രിൻസിപ്പലായി ദീർഘകാലം സേവനമനുഷ്ഠിച്ച അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം നിഷ്പക്ഷ വോട്ടുകളെ ആകർഷിക്കാൻ സാധ്യതയുണ്ട്. നിലവിലെ രാഷ്ട്രീയ വിവാദങ്ങളില്‍ നിന്നോ ആരോപണങ്ങളില്‍ നിന്നോ സ്വതന്ത്രമായ ഒരു പ്രതിച്ഛായ സുധീറിനുണ്ട്. ആൻ്റണി രാജുവിന്റെ കേസ് ഉയർത്തിക്കാട്ടി പ്രതിപക്ഷം നടത്തുന്ന പ്രചാരണത്തെ മറികടക്കാൻ സുധീറിന്റെ 'ക്ലീൻ ഇമേജ്' സഹായകമാകും. മണ്ഡലത്തിലെ വിവിധ ജാതി-മത വിഭാഗങ്ങളുമായുള്ള അദ്ദേഹത്തിന്റെ വ്യക്തിപരമായ ബന്ധം എല്‍.ഡി.എഫിന് ഗുണകരമാകും.

എന്നാല്‍ ജനാധിപത്യ കേരളാ കോണ്‍ഗ്രസിന് നീക്കിവെച്ചിരിക്കുന്ന സീറ്റില്‍ സുധീർ കരമനയെ മത്സരിപ്പിക്കുമ്പോള്‍ ചില പ്രതിബന്ധങ്ങളും ഉയർന്നുവരാൻ സാധ്യതയുണ്ട്. ആൻ്റണി രാജുവിന്റെ ജനാധിപത്യ കേരള കോണ്‍ഗ്രസിന് അവകാശപ്പെട്ട സീറ്റാണ് സെൻട്രല്‍ മണ്ഡലം.

Key Words : Thiruvananthapuram Central;, Sudhir Karamana, Independent Candidate , LDF.


COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,685,Cinema,1296,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7531,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17734,Kochi.,2,Latest News,3,lifestyle,323,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2514,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,390,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,961,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1189,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2427,
ltr
item
www.vyganews.com: തിരുവനന്തപുരം സെൻട്രലിൽ സർപ്രൈസ് നീക്കം; സുധീർ കരമന എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി
തിരുവനന്തപുരം സെൻട്രലിൽ സർപ്രൈസ് നീക്കം; സുധീർ കരമന എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി
https://blogger.googleusercontent.com/img/a/AVvXsEh2PqVRAGHFGZxdvxaEf3_2-2pecVHDfXK1Z_w3IXgjexLJJ4J4FtWmFGmhX4EPeyzwIPEv6Mr0gJmIF-2hLB_V6iRRHvBvXiEsCyx2lFCOzhQgl1GM39GwYA3g1BPOAtRZ4UYmDvSGVgsiyoAKj5Rc1yLV8Q8MTm_nw4Dg6HpaZXCP2B1SG5zn8n7urNSC
https://blogger.googleusercontent.com/img/a/AVvXsEh2PqVRAGHFGZxdvxaEf3_2-2pecVHDfXK1Z_w3IXgjexLJJ4J4FtWmFGmhX4EPeyzwIPEv6Mr0gJmIF-2hLB_V6iRRHvBvXiEsCyx2lFCOzhQgl1GM39GwYA3g1BPOAtRZ4UYmDvSGVgsiyoAKj5Rc1yLV8Q8MTm_nw4Dg6HpaZXCP2B1SG5zn8n7urNSC=s72-c
www.vyganews.com
https://www.vyganews.com/2026/03/surprise-move-in-thiruvananthapuram.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/03/surprise-move-in-thiruvananthapuram.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy