തിരുവനന്തപുരം : സംസ്ഥാനത്തെ വേനൽച്ചൂടിന് ആശ്വാസമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്...
തിരുവനന്തപുരം : സംസ്ഥാനത്തെ വേനൽച്ചൂടിന് ആശ്വാസമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്തിന്റെ വടക്കൻ ജില്ലകളിൽ ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് പ്രവചനം. തെക്കൻ ജില്ലകളിലും ഒറ്റപ്പെട്ട കനത്ത മഴ കഴിഞ്ഞ ദിവസങ്ങളിൽ പെയ്തിരുന്നു. 24 മണിക്കൂറിനിടെ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ലഭിക്കുന്ന മഴയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.
ഇടിമിന്നലോടുകൂടിയ മഴയും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ അനുഭവപ്പെടാനിടയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
Key Words : Kerala, Rain Alert

COMMENTS