സുധാകരന്റെ കലാപം ഫലിച്ചില്ല, എംപിമാര്‍ക്കു സീറ്റില്ല, കണ്ണൂരില്‍ ടി ഒ മോഹനന്‍, 37 പേരുടെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ് പാര്‍ട്ടി

Sudhakaran's Revolt Fails; No Seats for MPs; T.O. Mohanan Named Candidate as Congress Releases Second List of 37 Candidates


സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി : നീണ്ട ആശയക്കുഴപ്പങ്ങള്‍ക്കൊടുവില്‍ കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പുറത്തുവിട്ടു. കലാപക്കൊടി ഉയര്‍ത്തിയ കെ സുധാകരന്‍ എംപി ഉള്‍പ്പെടെ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ആര്‍ക്കും സീറ്റ് നല്കിയിട്ടില്ല.

എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പുറത്തുവിട്ട പട്ടികയില്‍ കെ എസ് ശബരീനാഥനാണ് നേമത്തെ സ്ഥാനാര്‍ത്ഥി. സ്ത്രീപീഡന കേസില്‍ കുരുങ്ങിയ പെരുമ്പാവൂര്‍ എം എല്‍ എ എല്‍ദോസ് കുന്നപ്പിള്ളിക്കു സീറ്റില്ല, മനോജ് മൂത്തേടനാണ് ഇവിടെ സ്ഥാനാര്‍ത്ഥി. പാര്‍ട്ടിയിലെ എതിര്‍പ്പുകള്‍ വിഗണിച്ച് സന്ദീപ് വാര്യര്‍ക്ക് തൃക്കരിപ്പൂരില്‍ സീറ്റു നല്കി. അടൂര്‍ പ്രകാശ് എംപി അവകാശവാദമുന്നയിച്ചിരുന്ന കോന്നിയില്‍ പ്രൊഫ. സതീഷ് കൊച്ചുപറമ്പിലാണ് സ്ഥാനാര്‍ത്ഥി. അരുവിക്കരയില്‍ വി എസ് ശിവകുമാറിനു സീറ്റ് നല്കി. എന്‍ ശക്തനാണ് നെയ്യാറ്റിന്‍കരയിലെ സ്ഥാനാര്‍ത്ഥി.

മാര്‍ച്ച് 17-ന് 55 പേരുടെ ആദ്യ പട്ടിക പുറത്തിറക്കിയതിന് പിന്നാലെയാണ് ബാക്കി സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ നിശ്ചയിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയത്.

രണ്ടാം ഘട്ട പട്ടികയുമായി ബന്ധപ്പെട്ട് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ അധ്യക്ഷതയില്‍ നടന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ നിര്‍ണായക തീരുമാനങ്ങളാണ് ഉണ്ടായത്.

പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും ഇല്ലെങ്കില്‍ ഇല്ല: സുധാകരന്‍

സീറ്റിനായുള്ള സമ്മര്‍ദങ്ങള്‍ക്ക് ഹൈക്കമാന്‍ഡ് വഴങ്ങില്ലെന്ന് ഉറപ്പായതോടെ, താന്‍ പാര്‍ട്ടിക്ക് വഴങ്ങുകയാണെന്ന് കെ സുധാകരന്‍ പറഞ്ഞു. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും ഇല്ലെങ്കില്‍ ഇല്ല എന്നാണ് ചര്‍ച്ചകള്‍ക്ക് ശേഷം കേരളത്തിലേക്ക് പുറപ്പെടാന്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടുമ്പോള്‍ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞത്. വിമാനത്താവളത്തിലേക്ക് കാറില്‍ യാത്ര ചെയ്യുന്നതിനിടെ കാറിന്റെ ഗ്ലാസ് പാതി താഴ്ത്തിയാണ്  സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. 

പാര്‍ട്ടിയെ വെല്ലുവിളിക്കാനില്ല. സീറ്റില്ലെങ്കില്‍ പാര്‍ട്ടി വിടുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഈ പാര്‍ട്ടി വിട്ട് എവിടെപ്പോകാനാണ് എന്നായിരുന്നു സുധാകരന്റെ മറുചോദ്യം. പാര്‍ട്ടി എത്രയോ വലുതാണെന്നും താന്‍ അതിനെ അപേക്ഷിച്ച് എത്രയോ ചെറുതാണെന്നും സുധാകരന്‍ പറഞ്ഞു. സ്വതന്ത്രനായി മത്സരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിറ്റിംഗ് എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് ഹൈക്കമാന്‍ഡ് കര്‍ശന നിലപാട് സ്വീകരിച്ചു. ഇതോടെ കണ്ണൂരില്‍ മത്സരിക്കാന്‍ താല്പര്യം പ്രകടിപ്പിച്ച കെ. സുധാകരന്‍ എംപി, കോന്നിയില്‍ മത്സരിക്കാന്‍ ശ്രമിച്ച അടൂര്‍ പ്രകാശ് എംപി എന്നിവര്‍ക്ക് സീറ്റ് ലഭിച്ചില്ല.

തിരുവനന്തപുരം, എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂര്‍ ജില്ലകളിലെ ചില സീറ്റുകളില്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തെച്ചൊല്ലി ശക്തമായ തര്‍ക്കം നിലനിന്നിരുന്നു. പ്രത്യേകിച്ച് കൊച്ചിയില്‍ മുഹമ്മദ് ഷിയാസിനായി വി.ഡി. സതീശനും ദീപ്തി മേരി വര്‍ഗീസിനായി കെ.സി. വേണുഗോപാലും നിലയുറപ്പിച്ചത് ചര്‍ച്ചകള്‍ നീളാന്‍ കാരണമായി.

ധാരണയിലെത്താത്ത അഞ്ചു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ നിശ്ചയിക്കാന്‍ എഐസിസി അധ്യക്ഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

സ്ഥാനാര്‍ഥി പട്ടിക വൈകുന്നതിലും എംപിമാരെ പരിഗണിക്കാതിരുന്നതിലും പാര്‍ട്ടിയില്‍ ചിലയിടങ്ങളില്‍ അതൃപ്തി പുകയുന്നുണ്ട്. പ്രത്യേകിച്ച് കെ. സുധാകരന്റെ നിലപാട് വരും ദിവസങ്ങളില്‍ നിര്‍ണായകമാകും. അദ്ദേഹം കെപിസിസി അധ്യക്ഷ സ്ഥാനം രാജിവക്കുമെന്നോ സ്വതന്ത്രനായി മത്സരിക്കുമെന്നോ ഉള്ള അഭ്യൂഹങ്ങള്‍ ഇന്നു പകല്‍ മൊത്തം നിലനിന്നിരുന്നുവെങ്കിലും രാത്രിയോടെ അദ്ദേഹം വഴങ്ങി. തനിക്കു സീറ്റ് നല്കുന്നില്ലെങ്കില്‍ റിജില്‍ മാക്കുറ്റിയെ കണ്ണൂരില്‍ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു. എന്നാല്‍, ടി ഒ മോഹനനാണ് കണ്ണൂരില്‍ സ്ഥാനാര്‍ത്ഥി.

ഏപ്രില്‍ 9-നാണ് കേരളത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 23-നാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.

സ്ഥാനാര്‍ത്ഥികളും മണ്ഡലങ്ങളും

  1. ഉദുമ: കെ. നീലകണ്ഠന്‍
  2. തൃക്കരിപ്പൂര്‍: സന്ദീപ് വാര്യര്‍
  3. കല്ല്യാശ്ശേരി: രാജീവന്‍ കപ്പച്ചേരി
  4. കണ്ണൂര്‍: അഡ്വ. ടി.ഒ. മോഹനന്‍
  5. മട്ടന്നൂര്‍: ചന്ദ്രന്‍ തില്ലങ്കേരി
  6. പട്ടാമ്പി: ടി.പി. ഷാജി
  7. ഷൊര്‍ണ്ണൂര്‍: പി. ഹരിഗോവിന്ദന്‍
  8. കുന്നംകുളം: അജയ് മോഹന്‍
  9. വടക്കാഞ്ചേരി: വൈശാഖ് നാരായണസ്വാമി
  10. പെരുമ്പാവൂര്‍: മനോജ് മൂത്തേടന്‍
  11. വൈപ്പിന്‍: ടോണി ചമ്മണി
  12. കൊച്ചി: മുഹമ്മദ് ഷിയാസ്
  13. തൃപ്പൂണിത്തുറ: ദീപക് ജോയ്
  14. ദേവികുളം (SC): എഫ്. രാജ
  15. ഉടുമ്പഞ്ചോല: അഡ്വ. സേനാപതി വേണു
  16. ഇടുക്കി: റോയ് കെ. പൗലോസ്
  17. പീരുമേട്: അഡ്വ. സിറിയക് തോമസ്
  18. ഏറ്റുമാനൂര്‍: നാട്ടകം സുരേഷ്
  19. കാഞ്ഞിരപ്പള്ളി: പ്രൊഫ. റോണി കെ. ബേബി
  20. പൂഞ്ഞാര്‍: സെബാസ്റ്റ്യന്‍ എം.ജെ. (അഡ്വ. സജി ജോസഫ്)
  21. ആലപ്പുഴ: എ.ഡി. തോമസ്
  22. കായംകുളം: എം. ലിജു
  23. ചെങ്ങന്നൂര്‍: എബി കുര്യാക്കോസ്
  24. റാന്നി: പഴകുളം മധു
  25. ആറന്മുള: അബിന്‍ വര്‍ക്കി
  26. കോന്നി: പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍
  27. അടൂര്‍ (SC): അഡ്വ. ശാന്തകുമാര്‍
  28. ചടയമംഗലം: എം.എം. നസീര്‍
  29. വര്‍ക്കല: വര്‍ക്കല കഹാര്‍
  30. നെടുമങ്ങാട്: മീനങ്കല്‍ കുമാര്‍
  31. വാമനപുരം: സുധീര്‍ഷാ പാലോട്
  32. കഴക്കൂട്ടം: ശരത്ചന്ദ്ര പ്രസാദ്
  33. നേമം: കെ.എസ്. ശബരീനാഥന്‍
  34. അരുവിക്കര: വി.എസ്. ശിവകുമാര്‍
  35. പാറശ്ശാല: നെയ്യാറ്റിന്‍കര സനല്‍
  36. കാട്ടാക്കട: എം.ആര്‍. ബൈജു
  37. നെയ്യാറ്റിന്‍കര: എന്‍. ശക്തന്‍


Summary: After prolonged deliberations and uncertainty, the Indian National Congress has released its second list of candidates for the Kerala Assembly elections. In a significant move, the party high command has denied seats to all sitting Members of Parliament (MPs), including K. Sudhakaran, who had raised a banner of revolt.

The Congress leadership finalized the candidates for the remaining seats following the release of the first list of 55 candidates on March 17. The crucial decisions were made during the Central Election Committee (CEC) meeting chaired by AICC President Mallikarjun Kharge.

No Exceptions for MPs: The High Command took a firm stance that sitting MPs should not contest the Assembly elections this time. Consequently, K. Sudhakaran MP, who wished to contest from Kannur, and Adoor Prakash MP, who sought to contest from Konni, were denied seats.

District Disputes: Intense disputes over candidate selection persisted in several seats across Thiruvananthapuram, Ernakulam, Kottayam, Idukki, and Thrissur districts. Notably, in Kochi, a deadlock ensued as V.D. Satheesan backed Muhammad Shiyas while K.C. Venugopal supported Deepti Mary Varghese, leading to prolonged discussions.

AICC Intervention: The AICC President has been authorized to finalize candidates for five constituencies where a consensus has yet to be reached.


COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,658,Cinema,1296,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,32,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7441,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17422,Kochi.,2,Latest News,3,lifestyle,314,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2485,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,379,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,918,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1179,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2298,
ltr
item
www.vyganews.com: സുധാകരന്റെ കലാപം ഫലിച്ചില്ല, എംപിമാര്‍ക്കു സീറ്റില്ല, കണ്ണൂരില്‍ ടി ഒ മോഹനന്‍, 37 പേരുടെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ് പാര്‍ട്ടി
സുധാകരന്റെ കലാപം ഫലിച്ചില്ല, എംപിമാര്‍ക്കു സീറ്റില്ല, കണ്ണൂരില്‍ ടി ഒ മോഹനന്‍, 37 പേരുടെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ് പാര്‍ട്ടി
Sudhakaran's Revolt Fails; No Seats for MPs; T.O. Mohanan Named Candidate as Congress Releases Second List of 37 Candidates
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj40O2LXPFP89UMVLc_xzdYMtTnqQNWaPxGLaqV0gnmQCRE3oJu30qQGR_LWqRWb8f_buoh5xvNqN3deQ5OT-qyypZCfiNSgcg9eTaL9iF8tpF8alaANwIv8X2DPaU4R_527ewuBq8MiznydoXJJyme10Vtrdfap3WmfCnVK5qGqIoHVIIqr3w-ulHZ0BA/s320/K%20Sudhakaran.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj40O2LXPFP89UMVLc_xzdYMtTnqQNWaPxGLaqV0gnmQCRE3oJu30qQGR_LWqRWb8f_buoh5xvNqN3deQ5OT-qyypZCfiNSgcg9eTaL9iF8tpF8alaANwIv8X2DPaU4R_527ewuBq8MiznydoXJJyme10Vtrdfap3WmfCnVK5qGqIoHVIIqr3w-ulHZ0BA/s72-c/K%20Sudhakaran.jpg
www.vyganews.com
https://www.vyganews.com/2026/03/sudhakarans-revolt-fails-no-seats-for.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/03/sudhakarans-revolt-fails-no-seats-for.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy