ആലപ്പുഴ: കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന നിർണ്ണായക നീക്കങ്ങളുമായി മുൻ മന്ത്രി ജി. സുധാകരൻ. അമ്പലപ്പുഴയിൽ അദ്ദേഹം സ്വതന്ത്ര സ്ഥാനാർത്ഥി...
ആലപ്പുഴ: കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന നിർണ്ണായക നീക്കങ്ങളുമായി മുൻ മന്ത്രി ജി. സുധാകരൻ. അമ്പലപ്പുഴയിൽ അദ്ദേഹം സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിച്ചതോടെ ജില്ലയിലെയും സംസ്ഥാനത്തെയും രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറിയുകയാണ്. പറവൂരിലെ സ്വവസതിയിൽ ഇന്ന് നടന്ന വാർത്താസമ്മേളനത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയതോടെയാണ് അഭ്യൂഹങ്ങൾക്ക് വിരാമമായത്.
അമ്പലപ്പുഴയിൽ ശക്തനായ ഒരു സ്വതന്ത്രനായി സുധാകരൻ എത്തുന്നതോടെ അദ്ദേഹത്തിന് പിന്തുണ നൽകാനാണ് യു.ഡി.എഫ് ആലോചിക്കുന്നത്. ഈ സാഹചര്യത്തിൽ അമ്പലപ്പുഴയിൽ സ്ഥാനാർത്ഥിയായി ആദ്യം പരിഗണിച്ചിരുന്ന കെ.പി.സി.സി ഭാരവാഹി എം. ലിജുവിനെ എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലേക്ക് മാറ്റാൻ കോൺഗ്രസ് നേതൃത്വം ചർച്ചകൾ തുടങ്ങി.
യു.ഡി.എഫിന്റെ പരോക്ഷ പിന്തുണ സുധാകരന് ലഭിക്കാനാണ് സാധ്യത. അമ്പലപ്പുഴ സീറ്റ് സുധാകരന് വേണ്ടി ഒഴിച്ചിടുന്നതോടെ എറണാകുളത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ കൂടി കണക്കിലെടുത്താണ് ലിജുവിനെ തൃപ്പൂണിത്തുറ മണ്ഡലത്തിലേക്ക് പരിഗണിക്കുന്നത്. മുതിർന്ന നേതാവിന്റെ ഈ വിട്ടുപോക്കും സ്വതന്ത്ര സ്ഥാനാർത്ഥിത്വവും ആലപ്പുഴയിലെ ഇടത് കോട്ടകളിൽ വിള്ളലുണ്ടാക്കുമോ എന്ന ആശങ്കയിലാണ് സി.പി.എം ക്യാമ്പ്.
തൃപ്പൂണിത്തുറയിൽ സിറ്റിംഗ് എംഎൽഎയായ കെ ബാബു മൽസരിക്കാത്ത സാഹചര്യത്തിൽ ഇവിടെ ആദ്യം മുതൽ സിനിമാ താരം രമേഷ് പിഷാരടി ഉൾപ്പെടെയുള്ളവരുടെ പേരുകൾ ചർച്ചകളിൽ നിറഞ്ഞു നിന്നിരുന്നു. ഈ സ്ഥാനത്തേക്കാണ് കെപിസിസി സംസ്ഥാന വൈസ് പ്രസിഡന്റുകൂടിയായ ലിജുവിന്റെ പേര് ശക്തമായി ഉയർന്ന് കേൾക്കുന്നത്.
എന്നാൽ പ്രവർത്തകർക്കിടയിൽ സ്വരചേർച്ച ഉടലെടുത്തതോടെ മണ്ഡലത്തിലെ സ്ഥാനാർത്ഥിത്തം കോൺഗ്രസ് നേതൃത്വത്തിന് തലവേദനയാകും. 1991 മുതൽ 2011 വെരെ കെ ബാബു തുടർച്ചയായി മൽസരിച്ച് ജയിച്ച മണ്ഡലമാണ് തൃപ്പൂണിത്തുറ.
Key Words : G Sudhakaran, Ambalapuzha, M. Liju, Thripunithura

COMMENTS