ഖമേനി കൊല്ലപ്പെട്ടതായി അഭ്യൂഹം പടരുന്നു, പരമോന്നത നേതാവിന്റെ കൊട്ടാരവും ഓഫീസും ആക്രമണത്തില്‍ തകര്‍ന്നു, പ്രതികരിക്കാതെ ഇറാന്‍

Strong rumors are spreading that Iran's Supreme Leader, Ayatollah Ali Khamenei, has been killed in a joint airstrike


എന്‍ പ്രഭാകരന്‍

ദുബായ്: അമേരിക്കയും ഇസ്രായേലും നടത്തിയ സംയുക്ത വ്യോമാക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതായി ശക്തമായ അഭ്യൂഹം പടരുന്നു. ഇസ്രായേലി മാധ്യമമായ 'ചാനല്‍ 12' ആണ് അജ്ഞാത സ്രോതസ്സുകളെ ഉദ്ധരിച്ച് ഈ ആദ്യം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആക്രമണത്തില്‍ അദ്ദേഹത്തിന് മാരകമായി പരിക്കേല്‍ക്കുകയെങ്കിലും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ശനിയാഴ്ച പുലര്‍ച്ചെ ഇറാനിലെ ടെഹ്റാന്‍ ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളില്‍ അമേരിക്കയും ഇസ്രായേലും സംയുക്തമായി മിസൈല്‍, വ്യോമ ആക്രമണങ്ങള്‍ നടത്തി. ടെഹ്റാനിലെ ഖമേനിയുടെ ഔദ്യോഗിക വസതിയും ഓഫിസ് സമുച്ചയവും ലക്ഷ്യമിട്ടായിരുന്നു ആദ്യഘട്ട ആക്രമണം. ശനിയാഴ്ച പുലര്‍ച്ചെ നടന്ന ആക്രമണത്തിന് ശേഷം ഇറാന്‍ പരമോന്നത നേതാവിനെക്കുറിച്ച് കൃത്യമായ വിവരങ്ങളില്ല. ടെഹ്റാനിലെ അദ്ദേഹത്തിന്റെ കൊട്ടാരവും ഔദ്യോഗിക വസതിയും തകര്‍ക്കപ്പെട്ടതായി ഉപഗ്രഹ ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നു.

അലി ഖമേനി കൊല്ലപ്പെട്ടോ എന്ന കാര്യത്തില്‍ ഇറാന്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. അദ്ദേഹം സുരക്ഷിത സ്ഥാനത്താണെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുമ്പോള്‍, വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞത് 'തനിക്കറിയുന്നിടത്തോളം അദ്ദേഹം ജീവനോടെയുണ്ട്' എന്നാണ്.

ടെഹ്‌റാനിലെ ഖമേനിയുടെ ഓഫീസും കൊട്ടാരവും ആക്രമിക്കപ്പെട്ടപ്പോള്‍

ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍ ജനറല്‍ മുഹമ്മദ് പക്പൂര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി ഇസ്രായേലി വൃത്തങ്ങള്‍ അവകാശപ്പെടുന്നു.

'കീഴടങ്ങുക അല്ലെങ്കില്‍ മരിക്കുക' എന്ന് ട്രംപ് ഇറാന്‍ ഭരണകൂടത്തിന് മുന്നറിയിപ്പ് നല്‍കി. ആയുധം താഴെ വയ്ക്കുന്നവര്‍ക്ക് സുരക്ഷിതത്വം ഉറപ്പുനല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ആക്രമണത്തിന് പിന്നാലെ ഇസ്രായേലിലെ ടെല്‍ അവീവ്, ഹൈഫ, ജറുസലേം എന്നിവിടങ്ങളിലേക്ക് ഇറാന്‍ മിസൈലുകള്‍ വര്‍ഷിച്ചു. കൂടാതെ ബഹ്റൈനിലെ യുഎസ് അഞ്ചാം ഫ്‌ലീറ്റ് ആസ്ഥാനത്തും മിസൈല്‍ പതിച്ചതായി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെയും ആക്രമണമുണ്ടായി. ദുബായിലെ പാം ജുമൈറയിലെ ഹോട്ടലിന് സമീപവും സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.


Summary: Strong rumors are spreading that Iran's Supreme Leader, Ayatollah Ali Khamenei, has been killed in a joint airstrike conducted by the United States and Israel. The Israeli media outlet 'Channel 12' was the first to report this news, citing anonymous sources. Reports suggest that he has, at the very least, been critically injured in the attack.


COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,629,Cinema,1295,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,31,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7406,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17245,Kochi.,2,Latest News,3,lifestyle,311,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2471,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,363,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,857,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1167,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2154,
ltr
item
www.vyganews.com: ഖമേനി കൊല്ലപ്പെട്ടതായി അഭ്യൂഹം പടരുന്നു, പരമോന്നത നേതാവിന്റെ കൊട്ടാരവും ഓഫീസും ആക്രമണത്തില്‍ തകര്‍ന്നു, പ്രതികരിക്കാതെ ഇറാന്‍
ഖമേനി കൊല്ലപ്പെട്ടതായി അഭ്യൂഹം പടരുന്നു, പരമോന്നത നേതാവിന്റെ കൊട്ടാരവും ഓഫീസും ആക്രമണത്തില്‍ തകര്‍ന്നു, പ്രതികരിക്കാതെ ഇറാന്‍
Strong rumors are spreading that Iran's Supreme Leader, Ayatollah Ali Khamenei, has been killed in a joint airstrike
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEief6MJVstk1HVTE9S_2kvorNxMTwqeuFs4xx9DQhiWPCapiGKULmaU_Hly4jANTMVllXzeDhzFNE9rl3N0W78EUM3a4pPxr1OlTas1lFeJ4oN66K4AOXyY0GnawVb6BrzKVBh3CLI1_fYdLuKNmZuvyVqhCOv0W_TLGXRotrw1B84calHUp0R9iLfDvdI/w640-h384/Khameni.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEief6MJVstk1HVTE9S_2kvorNxMTwqeuFs4xx9DQhiWPCapiGKULmaU_Hly4jANTMVllXzeDhzFNE9rl3N0W78EUM3a4pPxr1OlTas1lFeJ4oN66K4AOXyY0GnawVb6BrzKVBh3CLI1_fYdLuKNmZuvyVqhCOv0W_TLGXRotrw1B84calHUp0R9iLfDvdI/s72-w640-c-h384/Khameni.jpg
www.vyganews.com
https://www.vyganews.com/2026/03/strong-rumors-are-spreading-that-irans.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/03/strong-rumors-are-spreading-that-irans.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy