തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.എസ്.എൽ.സി പരീക്ഷാ മൂല്യനിർണ്ണയ ക്യാമ്പുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തി പുതിയ ഉത്തരവ് പുറത്തിറങ്ങി. പുതുക്കി...
തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.എസ്.എൽ.സി പരീക്ഷാ മൂല്യനിർണ്ണയ ക്യാമ്പുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തി പുതിയ ഉത്തരവ് പുറത്തിറങ്ങി. പുതുക്കിയ നിശ്ചയപ്രകാരം ഏപ്രിൽ 16 മുതലായിരിക്കും മൂല്യനിർണ്ണയ നടപടികൾ ആരംഭിക്കുക. ഏപ്രിൽ ഒമ്പതിന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് തീയതികളിൽ മാറ്റം വരുത്തിയത്.
നേരത്തെ ഏപ്രിൽ 6 മുതൽ 25 വരെ മൂല്യനിർണ്ണയം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. പുതുക്കിയ കലണ്ടർ പ്രകാരം മൂന്ന് ഘട്ടങ്ങളിലായാണ് മൂല്യനിർണ്ണയ പ്രക്രിയ പൂർത്തിയാക്കുക.
പുതുക്കിയ സമയക്രമം:
ഒന്നാം ഘട്ടം: ഏപ്രിൽ 16 മുതൽ 18 വരെ.
രണ്ടാം ഘട്ടം: ഏപ്രിൽ 20 മുതൽ 25 വരെ.
മൂന്നാം ഘട്ടം: ഏപ്രിൽ 27 മുതൽ മെയ് 2 വരെ.
മൂല്യനിർണ്ണയം കൃത്യസമയത്ത് പൂർത്തിയാക്കി മെയ് രണ്ടാം വാരത്തോടെ പരീക്ഷാഫലം പ്രഖ്യാപിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്.
Key Words : SSLC Assessment

COMMENTS