ഷൊർണൂർ: പാലക്കാട് ജില്ലയിലെ മഹിളാ കോൺഗ്രസ് പ്രമുഖ നേതാവ് ബിജെപിയിൽ ചേർന്നു. മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ജയലക്ഷ്മിയാണ് കോൺഗ്രസ് വിട്ട് ബ...
ഷൊർണൂർ: പാലക്കാട് ജില്ലയിലെ മഹിളാ കോൺഗ്രസ് പ്രമുഖ നേതാവ് ബിജെപിയിൽ ചേർന്നു. മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ജയലക്ഷ്മിയാണ് കോൺഗ്രസ് വിട്ട് ബിജെപി അംഗത്വം സ്വീകരിച്ചത്. ഷൊർണൂരിലെ ബിജെപി സ്ഥാനാർത്ഥി ശങ്കു ടി ദാസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി അവരെ പൊന്നാട അണിയിച്ച് സ്വീകരിച്ചു.
കോൺഗ്രസിൽ നിന്ന് തനിക്കും കുടുംബത്തിനും നേരിടേണ്ടി വന്ന കടുത്ത അവഗണനയും അധിക്ഷേപവുമാണ് പാർട്ടി വിടാൻ കാരണമായതെന്ന് ജയലക്ഷ്മി പറഞ്ഞു. സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ഫോട്ടോ സോഷ്യൽ മീഡിയയിൽ സ്റ്റോറി ഇട്ടതിന്റെ പേരിൽ കോൺഗ്രസ് നേതാക്കൾ തന്നെയും കുടുംബത്തെയും വേട്ടയാടിയെന്ന് അവർ ആരോപിച്ചു. നെറ്റിയിൽ കുറി തൊട്ടതിനെ പോലും പാർട്ടിയിൽ ചിലർ മോശമായി ചിത്രീകരിച്ചെന്നും, ഇത്തരം നെറികെട്ട രാഷ്ട്രീയത്തോട് പൊരുത്തപ്പെടാൻ കഴിയില്ലെന്നും ജയലക്ഷ്മി വ്യക്തമാക്കി.
വ്യക്തികളെയും കുടുംബങ്ങളെയും പോലും രാഷ്ട്രീയ ലാഭത്തിനായി വേട്ടയാടുന്നത് അംഗീകരിക്കാനാവില്ലെന്ന് സുരേഷ് ഗോപി ചടങ്ങിൽ പറഞ്ഞു. ജയലക്ഷ്മിയുടെ വരവ് ഒരു തുടക്കം മാത്രമാണെന്നും വരും ദിവസങ്ങളിൽ കോൺഗ്രസിൽ കൂടുതൽ പൊട്ടിത്തെറികൾ ഉണ്ടാകുമെന്നും ബിജെപി സ്ഥാനാർത്ഥി ശങ്കു ടി ദാസ് കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിൽ കൂടുതൽ പ്രവർത്തകർ ബിജെപിയിലേക്ക് എത്തുമെന്നാണ് സൂചന.
Key Words : Palakkad Mahila Congress, Jayalakshmi , BJP, Suresh Gopi

COMMENTS