തിരുവനന്തപുരം : വിഴിഞ്ഞത്തിന്റെ നിശ്ചിത ചുറ്റളവില്‍ സ്വകാര്യ വ്യവസായ പാര്‍ക്ക് സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ പ്രത്യേക പാക്കേജ് നല്‍കുമെന്ന് ...
തിരുവനന്തപുരം : വിഴിഞ്ഞത്തിന്റെ നിശ്ചിത ചുറ്റളവില്‍ സ്വകാര്യ വ്യവസായ പാര്‍ക്ക് സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ പ്രത്യേക പാക്കേജ് നല്‍കുമെന്ന് നിയമ വ്യവസായ കയര്‍ വകുപ്പ് മന്ത്രി പി രാജീവ് പ്രഖ്യാപിച്ചു. ആലുവ താജ് വിവാന്തയില്‍ സംസ്ഥാന സര്‍ക്കാരിന്റെ വാണിജ്യ- വ്യവസായ വകുപ്പ് ഡയറക്ടറേറ്റും കെബിപ്പും സംയുക്തമായി സംഘടിപ്പിച്ച സ്വകാര്യ വ്യവസായ പാര്‍ക്ക് ഡെവലപ്പേഴ്സ് കോണ്‍ക്ലേവ് ഉത്ഘാടനം ചെയ്യ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഫാസ്റ്റ് ട്രാക്കില്‍ അനുമതി നല്‍കി കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കിയാകും പാക്കേജ് നടപ്പാക്കുക.സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ തുടങ്ങുന്നവര്‍ക്ക് കെ എസ് ഐ ഡി സിയുടെ പ്രത്യേക ലോണ്‍ സംവിധാനം ആവിഷ്‌കരിച്ച് വരികയാണെന്നും മന്ത്രി വ്യക്തമാക്കി. വിദേശത്ത് നിന്ന് വരുന്ന എന്‍ ആര്‍ ഐകള്‍ക്ക് വ്യവസായ പാര്‍ക്ക് ആരംഭിക്കുന്നതിന് പ്രത്യേക പരിഗണന നല്‍കുമെന്നും മന്ത്രി അറിയിച്ചു .
സംസ്ഥാനത്ത് വ്യവസായ പാര്‍ക്കുകള്‍ ആരംഭിച്ചവര്‍ക്കുള്ള ഡെവലപ്പര്‍ പെര്‍മിറ്റ് ചടങ്ങില്‍ വിതരണം ചെയ്യ്തു. നിലവില്‍ 51 സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്, ഇതില്‍ 10 സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. എല്ലാ വ്യവസായ പാര്‍ക്കുകളും പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ സംസ്ഥാനത്തെ വ്യാവസായിക മേഖലയില്‍ വലിയ മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്.
Key Words : Special Package, Private industrial park , Vizhinjam, Minister P Rajeev

COMMENTS