കൊച്ചി : സോപാന സംഗീതജ്ഞൻ ഞെരളത്ത് ഹരിഗോവിന്ദൻ മുസ്ലിം ലീഗിൽ ചേർന്നു. പാണക്കാട്ട് എത്തി സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങളിൽ നിന്ന് അംഗത്വം സ്വീക...
കൊച്ചി : സോപാന സംഗീതജ്ഞൻ ഞെരളത്ത് ഹരിഗോവിന്ദൻ മുസ്ലിം ലീഗിൽ ചേർന്നു. പാണക്കാട്ട് എത്തി സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങളിൽ നിന്ന് അംഗത്വം സ്വീകരിച്ചിരുന്നു. മുസ്ലിം ലീഗ് സ്വീകരിക്കുന്ന വിശ്വമാനവിക നിലപാടുകളാണ് താന്നെ പാർട്ടിയിലേക്ക് ആകർഷിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു.ഡി.എഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാവും. കെ.എൻ.എ ഖാദറിനൊപ്പം എത്തിയാണ് ലീഗ് അംഗത്വം സീകരിച്ചത്. കലയും സാഹിത്യവും മാനവികതക്ക് വേണ്ടി ഉപയോഗിക്കണം. നിർഭാഗ്യവഷാൽ ഇടതുപക്ഷത്തോട് ചേർന്ന് നിൽക്കുന്നവര്‍ പോലും സ്ഥാനമാനങ്ങൾക്കും കാര്യസാധ്യങ്ങൾക്കും വേണ്ടി കേരളത്തിൽ നടക്കുന്ന എല്ലാ വർഗീയധ്രുവീകരണ നീക്കങ്ങളിലും മൗനംപാലിക്കുകയാണ്.
ഇതു മുൻകൂട്ടിക്കണ്ട് മുന്നറിയിപ്പ് നൽകുക എന്ന് ഉത്തരവാദിത്തന്‍റെ ഭാഗമായാണ് തന്‍റെ നീക്കം. താൻ ഒരു രാഷ്ട്രീയപാര്‍ട്ടിയിൽ ചേർന്നുപ്രവർത്തിക്കുകയാണെങ്കിൽ അത് ലീഗ് ആയിരിക്കുമെന്ന് 10- 12 വർഷം മുമ്പ് തീരുമാനിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലീഗ് വാക്കിൽ മാത്രമല്ല, പ്രവൃത്തിയിലും മാനവിക കാത്തുസൂക്ഷിക്കുന്നതിന് നരവധി ഉദാഹരണങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹരിഗോവിന്ദന്‍റെ ലീഗ് പ്രവേശനം പാർട്ടിക്കും നാടിനും ഗുണം ചെയ്യുമെന്ന് കെ.എൻ.എ ഖാദർ പറഞ്ഞു.
എന്നാൽ ഹരിഗോവിന്ദൻ സംഘപരിവാർ സമീപനങ്ങൾ കൈക്കൊള്ളുന്നു എന്ന ആരോപണം സമീപ കാലങ്ങളിൽ ഉയർന്നിരുന്നു. മഹാമാഘങ്ങളിൽ പങ്കെടുത്ത ചിത്രങ്ങളും ഈ പ്രചാരണത്തിന് ആക്കം കൂട്ടിയിരുന്നു. ഇടതു സഹയാത്രികനായി ഹരിഗോവിന്ദൻ എ.കെ ബാലൻ മന്ത്രിയായിരിക്കെ അദ്ദേഹത്തിന്‍റെ പല നടപടികൾക്കും എതിരേ ശക്തമായി രംഗത്തെത്തിയിരുന്നു.
Key Words : Sopana musician Njeralath Harigovindan, Muslim League

COMMENTS