പത്തനാപുരം: മന്ത്രി കെ.ബി. ഗണേഷ് കുമാർ പ്രസിഡന്റായ പത്തനാപുരം എൻ.എസ്.എസ് താലൂക്ക് യൂണിയൻ പിരിച്ചുവിട്ടു. ഗണേഷ് കുമാറിന്റെ ഏകാധിപത്യ നടപടികളി...
പത്തനാപുരം: മന്ത്രി കെ.ബി. ഗണേഷ് കുമാർ പ്രസിഡന്റായ പത്തനാപുരം എൻ.എസ്.എസ് താലൂക്ക് യൂണിയൻ പിരിച്ചുവിട്ടു. ഗണേഷ് കുമാറിന്റെ ഏകാധിപത്യ നടപടികളിൽ പ്രതിഷേധിച്ച് ഭരണസമിതിയിലെ ഭൂരിഭാഗം അംഗങ്ങളും രാജിവെച്ചതിനെ തുടർന്നാണ് നടപടി.
ആകെ 19 അംഗങ്ങളുള്ള താലൂക്ക് യൂണിയനിൽ 10 പേരാണ് ഒന്നിച്ച് രാജിവെച്ചത്. ഇതോടെ ഭൂരിപക്ഷം നഷ്ടമായ ഭരണസമിതിയെ രജിസ്ട്രാർ പിരിച്ചുവിടുകയായിരുന്നു. പത്മ കഫേ നിർമ്മാണം അടക്കമുള്ള വിഷയങ്ങളിൽ ഗണേഷ് കുമാറിനെതിരെ ഭരണസമിതിയിൽ നേരത്തെ തന്നെ കടുത്ത അതൃപ്തി നിലനിന്നിരുന്നു.
യൂണിയനിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും തന്റെ പിതാവ് ആർ. ബാലകൃഷ്ണപിള്ളയുടെ സമ്പാദ്യം കൊണ്ടാണ് താലൂക്ക് യൂണിയൻ കെട്ടിപ്പടുത്തതെന്നുമുള്ള ഗണേഷ് കുമാറിന്റെ വാദങ്ങൾ തള്ളിക്കൊണ്ടാണ് അംഗങ്ങളുടെ കൂട്ടരാജി. ഗണേഷ് കുമാറിന്റെ പ്രവർത്തന ശൈലിക്കെതിരെയുള്ള പരസ്യമായ പ്രതിഷേധമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.
Key Words : KB Ganesh Kumar; Pathanapuram NSS Taluk Union, Committee Dissolved

COMMENTS