കൊച്ചി : രണ്ടാം ബലാംത്സംഗക്കേസില്‍ പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹർജി തള്...
കൊച്ചി : രണ്ടാം ബലാംത്സംഗക്കേസില്‍ പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹർജി തള്ളി. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഹർജി തള്ളിയത്.
അന്വേഷണവുമായി സഹകരിക്കണമെന്നും പരാതിക്കാരിയെ നേരിട്ടോ അല്ലാതെയോ ബന്ധപ്പെടാന്‍ ശ്രമിക്കരുതെന്നുമുള്ള കര്‍ശന വ്യവസ്ഥകളോടെയാണ് നേരത്തെ കോടതി രാഹുലിന് ജാമ്യം അനുവദിച്ചിരുന്നത്
ജാമ്യവ്യവസ്ഥകള്‍ ലംഘിച്ച് രാഹുല്‍ പരാതിക്കാരിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചത്. ഫെബ്രുവരി 17ന് പ്രതി പരാതിക്കാരിയെ വാട്സ്ആപ്പ് കോളിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചതായി ഇവര്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം റദ്ദാക്കാനുള്ള നടപടികളുമായി പ്രോസിക്യൂഷന്‍ മുന്നോട്ട് പോയത്.
എന്നാല്‍ മുന്‍കൂര്‍ ജാമ്യം നിലനില്‍ക്കുമെന്ന് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കി. അതേസമയം, ഫോണുകളില്‍ നിന്ന് അതിജീവിതയുടെ നമ്പരുകള്‍ ഡിലീറ്റ് ചെയ്യണമെന്ന് രാഹുലിന് കോടതി നിര്‍ദേശം നല്‍കി. അതിജീവിതയുമായി ബന്ധപ്പെട്ട എല്ലാ നമ്പറുകളും ഡിലീറ്റ് ചെയ്യണം. ഡിലീറ്റ് ചെയ്ത ശേഷം സത്യവാങ്മൂലം നല്‍കണമെന്നും കോടതി അറിയിച്ചു. അതേസമയം, പൊലിസിന്റെ നീക്കം രാഷ്ട്രീയ പേരിതമാണെന്ന് പ്രതിഭാഗം വാദിച്ചു. വിവാഹവാഗ്ദാനം നല്‍കി രാഹുല്‍ ഹോംസ്‌റ്റേയില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി.
Key Words : Second rape case, Rahul Mangkootatil, Bail plea

COMMENTS