ആലപ്പുഴ: കേരളത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിർണ്ണായകമായ നിരീക്ഷണങ്ങളുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എൻഡിഎയില...
ആലപ്പുഴ: കേരളത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിർണ്ണായകമായ നിരീക്ഷണങ്ങളുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എൻഡിഎയിലെ സീറ്റ് വിഭജനം പാളിയെന്നും യുഡിഎഫ് നേതൃത്വത്തിൽ പക്വതയില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
എൻഡിഎ മുന്നണിയിൽ ട്വന്റി 20-ക്ക് അമിതമായ പ്രാധാന്യമാണ് നൽകിയതെന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. അവർക്ക് യാതൊരു സ്വാധീനവുമില്ലാത്ത റാന്നി, കൊടുങ്ങല്ലൂർ, ഏറ്റുമാനൂർ തുടങ്ങിയ സീറ്റുകൾ വിട്ടുനൽകിയത് തെറ്റായ തീരുമാനമാണെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയിലെ മുതിർന്ന നേതാക്കളെ മാറ്റിനിർത്തിയത് വലിയ അസംതൃപ്തിക്ക് കാരണമായിട്ടുണ്ടെന്നും, പ്രത്യേകിച്ച് കൊടുങ്ങല്ലൂരിൽ നിന്ന് ബി. ഗോപാലകൃഷ്ണനെ മാറ്റിയത് ഉചിതമായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഡിഎഫ് രാഷ്ട്രീയത്തെക്കുറിച്ചും വെള്ളാപ്പള്ളി രൂക്ഷമായ പ്രതികരണമാണ് നടത്തിയത്. കോൺഗ്രസിൽ മുഖ്യമന്ത്രിയാകാൻ ഏറ്റവും യോഗ്യൻ രമേശ് ചെന്നിത്തലയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വെറും 'ബഫൂൺ' ആണെന്നും സതീശന് രാഷ്ട്രീയ പക്വതയില്ലെന്നും അദ്ദേഹം പരിഹസിച്ചു.
കെ. സുധാകരനെ സതീശന്റെ നേതൃത്വത്തിൽ വേട്ടയാടുകയാണെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. സുധാകരനും അടൂർ പ്രകാശിനും അർഹമായ പരിഗണന നൽകാതെ മാറ്റിനിർത്തുന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫിന് വലിയ തിരിച്ചടിയാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Key Words : NDA , VD Satheesan , Vellappally Natesan

COMMENTS