ന്യൂഡൽഹി: ഇറാനിലെ മിനാബ് നഗരത്തിലുള്ള ഒരു പെൺകുട്ടികളുടെ പള്ളിക്കൂടത്തിന് നേരെ നടന്ന മിസൈൽ ആക്രമണത്തിൽ അമേരിക്കൻ സൈന്യത്തിന് പങ്കുണ്ടെന്ന തര...
ന്യൂഡൽഹി: ഇറാനിലെ മിനാബ് നഗരത്തിലുള്ള ഒരു പെൺകുട്ടികളുടെ പള്ളിക്കൂടത്തിന് നേരെ നടന്ന മിസൈൽ ആക്രമണത്തിൽ അമേരിക്കൻ സൈന്യത്തിന് പങ്കുണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നു.
തെക്കൻ ഇറാനിലെ ഹോർമുസ്ഗാനിലുള്ള മിനാബ് നഗരത്തിലെ സ്കൂളിന് നേരെയാണ് ആക്രമണം നടന്നത്. ഇതിൽ 150-ലധികം കുട്ടികൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
തുടക്കത്തിൽ ആക്രമണം നടത്തിയത് ഇസ്രയേലാണെന്ന സംശയമുണ്ടായിരുന്നു. എന്നാൽ, സ്കൂളിന് സമീപത്തുള്ള ഇറാൻ റവല്യൂഷണറി ഗാർഡിന്റെ നാവിക താവളത്തിൽ അമേരിക്ക ആക്രമണം നടത്തിയ അതേ സമയത്താണ് സ്കൂളിലും മിസൈൽ പതിച്ചത് എന്ന് ന്യൂയോർക്ക് ടൈംസിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ആക്രമണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി വ്യക്തമാക്കിയിട്ടുണ്ട്. ഈ ആക്രമണം അബദ്ധത്തിൽ സംഭവിച്ചതാണോ എന്നത് അന്വേഷണത്തിന് ശേഷം മാത്രമേ ഉറപ്പിക്കാൻ കഴിയൂ എന്ന് അമേരിക്കൻ അധികൃതർ അറിയിച്ചു. സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യം വെക്കില്ലെന്ന് യുഎസ് ആവർത്തിക്കുമ്പോഴും, ഈ ക്രൂരതയ്ക്കെതിരെ യുഎൻ മനുഷ്യാവകാശ കമ്മീഷൻ രൂക്ഷമായി വിമർശമുന്നയിച്ചിട്ടുണ്ട്.
Key Words : Iran Girls School Attack, USA

COMMENTS