റിയാദ്: യുഎസ്, ഇസ്രായേൽ സൈനിക നടപടിക്ക് മറുപടിയായി ആക്രമണം ആരംഭിച്ചതിന് പിന്നാലെ, മിഡിൽ ഈസ്റ്റിലെ വാഷിംഗ്ടൺ കോൺസുലേറ്റുകൾക്ക് നേരെയുള്ള ഏറ്...
ഇസ്രായേൽ സൈനിക നടപടിക്ക് മറുപടിയായി ആക്രമണം ആരംഭിച്ചതിന് പിന്നാലെ, മിഡിൽ ഈസ്റ്റിലെ വാഷിംഗ്ടൺ കോൺസുലേറ്റുകൾക്ക് നേരെയുള്ള ഏറ്റവും പുതിയ നീക്കമെന്നോണം സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ യുഎസ് എംബസിയിൽ ഇറാൻ ഡ്രോൺ ആക്രമണം നടത്തി. വൻ സ്ഫോടനവും കറുത്ത പുകയും കെട്ടിടത്തിൽ നിന്ന് ഉയർന്നു.
വിദേശ മിഷനുകൾ സ്ഥിതി ചെയ്യുന്ന റിയാദിലെ ഡിപ്ലോമാറ്റിക് ക്വാർട്ടറിന് മുകളിൽ കറുത്ത പുക ഉയരുന്നത് കണ്ടതായി റോയിട്ടേഴ്സ് സാക്ഷികളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു.
യുഎസ് എംബസിക്ക് നേരെ രണ്ട് ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം നടന്നതായും, ഇതിന്റെ ഫലമായി കെട്ടിടത്തിന് "പരിമിതമായ തോതിലുള്ള തീപിടിത്തവും ചെറിയ രീതിയിലുള്ള നാശനഷ്ടങ്ങളും" ഉണ്ടായതായും സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
സംഭവത്തെത്തുടർന്ന് ജിദ്ദ, റിയാദ്, ദഹ്‌റാൻ എന്നിവിടങ്ങളിൽ സുരക്ഷിത സ്ഥാനങ്ങളിൽ തുടരാൻ യുഎസ് എംബസി നിർദ്ദേശം നൽകി. കൂടാതെ, മേഖലയിലെ സൈനിക കേന്ദ്രങ്ങളിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ പരിമിതപ്പെടുത്തുന്നതായും എംബസി അറിയിച്ചു.
തിങ്കളാഴ്ച കുവൈറ്റിലെ യുഎസ് എംബസി കോമ്പൗണ്ടിന് നേരെയും ആക്രമണമുണ്ടായിരുന്നു.
സംഘർഷം ശമിക്കുന്നതിന്റെ ലക്ഷണങ്ങളൊന്നും കാണാത്ത സാഹചര്യത്തിൽ, സൈനിക നീക്കങ്ങൾ നാല് മുതൽ അഞ്ച് ആഴ്ച വരെ നീണ്ടുനിൽക്കാൻ സാധ്യതയുണ്ടെന്നും എന്നാൽ "അതിനേക്കാൾ കൂടുതൽ കാലം മുന്നോട്ട് പോകാൻ" താൻ തയ്യാറാണെന്നും യു എസ് പ്രസിഡൻ്റ് ട്രംപ് പറഞ്ഞു.


COMMENTS