കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ പരിഹാസവുമായി നടൻ സലീം കുമാർ. ലോകത്ത് ഒരിടത്തുമില്ലാത്ത രീതിയിലുള്ള 'തള്ളു'മായാണ് മു...
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ പരിഹാസവുമായി നടൻ സലീം കുമാർ. ലോകത്ത് ഒരിടത്തുമില്ലാത്ത രീതിയിലുള്ള 'തള്ളു'മായാണ് മുഖ്യമന്ത്രി നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പറവൂരിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ മാറ്റം കണ്ട് അമേരിക്ക പോലും തോറ്റുപോകുമെന്ന് വിദേശത്തുനിന്നെത്തിയ ഒരാൾ പറഞ്ഞതായി മുഖ്യമന്ത്രി ഒരിക്കൽ പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു. ആ 'പയ്യൻ' ആരാണെന്ന് അന്വേഷിച്ചു ചെന്നപ്പോൾ അവൻ ഊളംപാറയിലെ മാനസികാശുപത്രിയിലാണെന്ന് മനസ്സിലായി. കേരളം കണ്ട് അമേരിക്കയാണെന്ന് പറഞ്ഞപ്പോഴേ വീട്ടുകാർ അവനെ അവിടെ കൊണ്ടാക്കിയതാണെന്നും സലീം കുമാർ പരിഹസിച്ചു.
കേരളത്തിൽ മൂന്ന് ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ഒരു വ്യവസായി പറഞ്ഞതായി മുഖ്യമന്ത്രി അവകാശപ്പെട്ടിരുന്നു. ആ വ്യവസായിയെ തിരക്കി ചെന്നപ്പോൾ അദ്ദേഹം ഊളംപാറയിൽ നേരത്തെ പറഞ്ഞ പയ്യൻ്റെ അടുത്ത വാർഡിൽ തന്നെയുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
ഓരോ ദിവസവും പുതിയ തള്ളുകളുമായാണ് മുഖ്യമന്ത്രി ജനങ്ങളെ സമീപിക്കുന്നതെന്നും സലീം കുമാർ പരിഹാസരൂപേണ വിമർശിച്ചു.
Key Words : Salim Kumar , Pinarayi Vijayan

COMMENTS