കൊച്ചി: ശബരിമല സ്വർണ്ണക്കവർച്ചാക്കേസില്‍ ദേവസ്വം ബോർഡ് മുൻ കമ്മീഷണറും മുൻ പ്രസിഡന്റുമായ എൻ വാസു ഇ ഡിക്ക് മുന്നില്‍ ഹാജരായി.കൊച്ചിയിലെ ഇ ഡി ...
കൊച്ചി: ശബരിമല സ്വർണ്ണക്കവർച്ചാക്കേസില്‍ ദേവസ്വം ബോർഡ് മുൻ കമ്മീഷണറും മുൻ പ്രസിഡന്റുമായ എൻ വാസു ഇ ഡിക്ക് മുന്നില്‍ ഹാജരായി.കൊച്ചിയിലെ ഇ ഡി സോണല്‍ ഓഫീസിലാണ് എൻ വാസു എത്തിയത്. നേരത്തെ, കേസില്‍ മൂന്നാം പ്രതിയായിരുന്നു വാസുവിനെ പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) അറസ്റ്റ് ചെയ്തിരുന്നു.
കമ്മീഷണറായിരുന്ന കാലയളവില്‍ ശബരിമല സന്നിധാനത്തെ സ്വർണം പൊതിഞ്ഞ കട്ടിളപ്പാളി സ്പോണ്‍സർ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതുമായി ബന്ധപ്പെട്ട കേസിലാണ് വാസുവിനെയും എസ് ഐ ടി അറസ്റ്റ് ചെയ്തത്. കേസില്‍ കൊല്ലം വിജിലൻസ് കോടതിയാണ് വാസുവിന് സ്വാഭാവിക ജാമ്യം അനുവദിച്ചത്. ഇതിനു പിന്നാലെയാണ് മാർച്ച് ആദ്യവാരം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എൻ വാസുവിനും തന്ത്രിക്കും ഉള്‍പ്പടെ ഇ ഡി നോട്ടീസ് നല്‍കിയത്. കേസില്‍ 28പേരെയാണ് ഇ ഡി പ്രതിപ്പട്ടികയില്‍ ചേർത്തിരിക്കുന്നത്.
Key Words : Sabarimala gold theft case, N Vasu , ED

COMMENTS