A.Padmakumar granted bail
കൊല്ലം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാറിനും സ്വാഭാവിക ജാമ്യം. കസ്റ്റഡിയിലായി 90 ദിവസം കഴിഞ്ഞിട്ടും എസ്.ഐ.ടി കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് കോടതി നടപടി.
നേരത്തെ കട്ടിളപ്പാളി കടത്തിയ കേസില്‍ പത്മകുമാറിന് ജാമ്യം ലഭിച്ചിരുന്നു. ഇപ്പോള്‍ ദ്വാരപാലക ശില്പത്തിലെ പാളികള്‍ പുറത്തേക്ക് കടത്തിയ കേസിലാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. രണ്ടും കേസുകളിലും ജാമ്യം ലഭിച്ചതോടെ ഇയാള്‍ക്ക് പുറത്തിറങ്ങാനാകും.
അതേസമയം പത്മകുമാറിനെതിരെ ശക്തമായ തെിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. എല്ലാ തെളിവുകളും ലഭിച്ചശേഷമാണ് ഇയാളെ എസ്.ഐ.ടി അറസ്റ്റ് ചെയ്തത്.
എന്നാല്‍ എസ്.ഐ.ടി കുറ്റപത്രം സമര്‍പ്പിക്കാതിരുന്നതോടെയാണ് കേസിലെ മറ്റ് പ്രതികളെ പോലെ ഇയാള്‍ക്കും ജാമ്യം ലഭിക്കുന്നത്. ഇതോടെ ഇന്നുതന്നെ ഇയാള്‍ ജയില്‍ മോചിതനാകും.
Keywords: Sabarimala gold theft case, A.Padmakumar, Court, Bail, SIT


COMMENTS