Sabarimala flagpole reconstruction case
കൊച്ചി: ശബരിമല കൊടിമര പുനര്‍നിര്‍മ്മാണ ക്രമക്കേട് കേസ് അവസാനിപ്പിച്ച് ഹൈക്കോടതി. കേസില്‍ തെളിവില്ലെന്ന വിജിലന്‍സിന്റെ ത്വരിതാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടി. കേസില്‍ തുടര്‍ നടപടികള്‍ വേണ്ടെന്ന് കോടതി ഉത്തരവിട്ടു.
നടന്മാരടക്കം സംഭാവനയായി നല്‍കിയ 412 ഗ്രാം സ്വര്‍ണ്ണമാണ് കൊടിമര പുനര്‍നിര്‍മ്മാണത്തിന് ഉപയോഗിച്ചത്. സംഭാവനയായി ലഭിച്ച മുഴുവന്‍ സ്വര്‍ണ്ണവും വാചിവാഹന, അഷ്ടദിക്പാലകരുടെ നിര്‍മ്മാണത്തിന് ഉപയോഗിച്ചതായി വിജിലന്‍സ് കണ്ടെത്തുകയായിരുന്നു.
സംഭാവന നല്‍കിയ നടന്മാരടക്കമുള്ള 23 പേരുടെ മൊഴി അടക്കം വിജിലന്‍സ് പരിശോധിച്ച് ക്രമക്കേട് ഇല്ലെന്ന് കോടതിയെ അറിയിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഹൈക്കോടതി കേസ് റദ്ദാക്കിയത്.
Keywords: Sabarimala, Flagpole, Case, High court, Cancel


COMMENTS