എന്‍ പ്രഭാകരന്‍ ദുബായ് : പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണത്തിന് പിന്നാലെ, ഇറാനിലെ ഖും നഗരത്തിലുള്ള വിശുദ്ധ ജംകരന്‍ പള്ളിക്ക് മുകള...
എന്‍ പ്രഭാകരന്‍
ദുബായ് : പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണത്തിന് പിന്നാലെ, ഇറാനിലെ ഖും നഗരത്തിലുള്ള വിശുദ്ധ ജംകരന്‍ പള്ളിക്ക് മുകളില്‍ 'പ്രതികാരത്തിന്റെ ചുവന്ന കൊടി' ഉയര്‍ത്തി. നീതിക്കും പ്രതികാരത്തിനും വേണ്ടിയുള്ള ആഹ്വാനമായാണ് ഈ കൊടി ഉയര്‍ത്തുന്നത്. മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍, ഖമേനിയുടെ അനുയായികള്‍ക്കിടയിലുള്ള രോഷമാണ് ഇത് സൂചിപ്പിക്കുന്നത്.
ശനിയാഴ്ച ടെഹ്റാനില്‍ യുഎസും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് ഖമേനി കൊല്ലപ്പെട്ടത്. ഞായറാഴ്ച ഇറാനിയന്‍ മാധ്യമങ്ങള്‍ ഇത് സ്ഥിരീകരിച്ചതോടെ ലോകമെമ്പാടും പ്രതിഷേധങ്ങളും വിലാപയാത്രകളും നടന്നു.
'ചരിത്രത്തിലെ ഏറ്റവും ക്രൂരന്മാരില്‍ ഒരാളായ ഖമേനി മരിച്ചിരിക്കുന്നു. ഇറാനിലെ ജനങ്ങള്‍ക്ക് തങ്ങളുടെ രാജ്യം തിരിച്ചുപിടിക്കാനുള്ള ഏറ്റവും വലിയ അവസരമാണിത്,' എന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രസ്താവനയില്‍ പറഞ്ഞു.
'ഈ സ്വേച്ഛാധിപതി ജീവനോടെയില്ല എന്നതിന് നിരവധി സൂചനകളുണ്ട്. ഇറാനിലെ ജനങ്ങള്‍ ഒത്തുചേരേണ്ട സമയമാണിത്,' എന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.
ഖമേനിയുടെ വസതി സ്ഥിതി ചെയ്യുന്ന ഭാഗത്ത് കറുത്ത പുക ഉയരുന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ ടെഹ്റാനിലെ ചില തെരുവുകളില്‍ ആഘോഷങ്ങളും നടന്നു. ഇസ്രായേലിനെ നശിപ്പിക്കാനുള്ള പദ്ധതികളുടെ സൂത്രധാരനായിരുന്നു ഖമേനിയെന്ന് ഇസ്രായേല്‍ പ്രതിരോധ സേന വിശേഷിപ്പിച്ചു.
പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നത് വരെ രാജ്യത്തിന്റെ ഭരണം നിര്‍വഹിക്കാന്‍ മൂന്നംഗ നേതൃത്വ കൗണ്‍സിലിനെ ഇറാന്‍ തിരഞ്ഞെടുത്തു. 66 വയസ്സുകാരനായ മതപണ്ഡിതന്‍ അലിറേസ അറാഫിയെ കൗണ്‍സിലിലെ ജൂറിസ്റ്റ് അംഗമായി നിയമിച്ചു. പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍, ചീഫ് ജസ്റ്റിസ് ഗുലാം ഹുസൈന്‍ മൊഹ്‌സെനി എജെയി എന്നിവരാണ് കൗണ്‍സിലിലെ മറ്റ് അംഗങ്ങള്‍.
അസംബ്ലി ഒഫ് എക്‌സ്‌പെര്‍ട്‌സ് പുതിയൊരു നേതാവിനെ തിരഞ്ഞെടുക്കുന്നത് വരെ ഈ കൗണ്‍സിലിനായിരിക്കും രാജ്യത്തിന്റെ പരമാധികാര ചുമതലകള്‍.
Summary: In a symbolic gesture signaling retaliation, a red "flag of revenge" was raised over the dome of the Jamkaran Mosque, a site of immense religious significance in Iran. Following the death of Supreme Leader Ayatollah Ali Khamenei, the flag was hoisted to symbolize justice and vengeance. The raising of this flag atop the mosque in the city of Qom reflects the mounting anger and desire for revenge among supporters as tensions in the Middle East escalate.
Khamenei was killed in an airstrike in Tehran on Saturday during a joint Israel-US attack on Iran. Iranian state media confirmed the news on Sunday.
Donald Trump: "Khamenei, one of the most evil people in history, is dead. This is the single greatest chance for the Iranian people to take back their country," the US President said in a statement.
Benjamin Netanyahu: "There are many signs that this tyrant is no longer alive. This is the time for the Iranian people to join forces, overthrow the regime, and secure their future," the Israeli Prime Minister stated.


COMMENTS