കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിക്ക് പിന്തുണയുമായി നടൻ ആസിഫ് അലി. പിഷാര...
കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിക്ക് പിന്തുണയുമായി നടൻ ആസിഫ് അലി. പിഷാരടി ആവശ്യപ്പെട്ടാൽ പാലക്കാട്ട് പ്രചാരണത്തിനായി താൻ എത്തുമെന്ന് ആസിഫ് അലി മാധ്യമങ്ങളോട് പറഞ്ഞു. കൊച്ചിയിൽ ഈദ്ഗാഹ് ചടങ്ങുകൾക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
"രമേഷ് പിഷാരടി ഇതുവരെ എന്നെ വിളിച്ചിട്ടില്ല. വിളിക്കുകയാണെങ്കിൽ തീർച്ചയായും അദ്ദേഹത്തിന് വേണ്ടി പ്രചാരണത്തിന് പോകും. രാഷ്ട്രീയത്തേക്കാൾ ഉപരി ഞങ്ങളുടെ സൗഹൃദത്തിനാണ് ഞാൻ മുൻഗണന നൽകുന്നത്. അദ്ദേഹത്തിന്റെ കഴിവിൽ എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്," ആസിഫ് അലി വ്യക്തമാക്കി.
തനിക്ക് സജീവ രാഷ്ട്രീയത്തിലേക്ക് വരാനോ തിരഞ്ഞെടുപ്പിൽ മത്സരിക്കാനോ താല്പര്യമില്ലെന്നും താരം കൂട്ടിച്ചേർത്തു. സിനിമയിലാണ് തന്റെ പൂർണ്ണ ശ്രദ്ധയെന്നും എന്നാൽ വോട്ട് രേഖപ്പെടുത്തുക എന്നത് ഓരോ പൗരന്റെയും കടമയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വോട്ട് ചെയ്തവർക്ക് മാത്രമേ രാഷ്ട്രീയക്കാരെയും ഭരണത്തെയും വിമർശിക്കാൻ അവകാശമുള്ളൂ എന്നും എല്ലാവരും വോട്ടർ പട്ടികയിൽ പേരുണ്ടെന്ന് ഉറപ്പാക്കണമെന്നും ആസിഫ് അലി അഭ്യർത്ഥിച്ചു.
Key Words : Palakkad, Pisharody, Election, Asif Ali

COMMENTS