പാലക്കാട് ആവേശക്കടലാക്കാൻ പ്രധാനമന്ത്രി എത്തും; നാളെ നഗരത്തിൽ വിപുലമായ റോഡ് ഷോയും പൊതുസമ്മേളനവും

  പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ ബിജെപി നേതാവും പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദി നാളെ പാലക്കാട് എത്തും. ഉച്ചയ്ക്...

 


പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ ബിജെപി നേതാവും പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദി നാളെ പാലക്കാട് എത്തും. ഉച്ചയ്ക്ക് ശേഷം പാലക്കാട് നഗരത്തിൽ നടക്കുന്ന റോഡ് ഷോയിലും തുടർന്ന് കോട്ട മൈതാനത്തെ പൊതുസമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും. ഉച്ചയ്ക്ക് 2.30-ന് ഹെലികോപ്റ്റർ മാർഗ്ഗം മേഴ്സി കോളേജ് ഹെലിപാഡിൽ പ്രധാനമന്ത്രി ഇറങ്ങും.

മേഴ്സി കോളേജ് പരിസരത്ത് നിന്ന് ആരംഭിച്ച് കോട്ട മൈതാനത്തേക്ക് നീളുന്ന റോഡ് ഷോയിൽ അദ്ദേഹം പങ്കെടുക്കും. മിഷൻ സ്കൂൾ ജംഗ്ഷൻ മുതൽ എസ്ബിഐ ജംഗ്ഷൻ വരെയാണ് പ്രധാന റോഡ് ഷോ. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഓപ്പൺ വാഹനത്തിന് പകരം കാറിലായിരിക്കും യാത്ര.

വൈകുന്നേരം കോട്ട മൈതാനത്ത് നടക്കുന്ന എൻഡിഎ പൊതുസമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. സമ്മേളനത്തിനായി ഉച്ചയ്ക്ക് 12 മണി മുതൽ തന്നെ പ്രവർത്തകർക്ക് മൈതാനത്തേക്ക് പ്രവേശനം അനുവദിക്കും.

പാലക്കാട്ടെ പരിപാടികൾ പൂർത്തിയാക്കി വൈകുന്നേരം 4 മണിയോടെ തൃശൂരിലെ റോഡ് ഷോയിൽ പങ്കെടുക്കാനായി അദ്ദേഹം ഹെലികോപ്റ്ററിൽ തിരിക്കും. 

പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് പാലക്കാട് നഗരത്തിൽ കർശന സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നാളെ രാവിലെ മുതൽ ഗതാഗത നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും. വടക്കഞ്ചേരി, ആലത്തൂർ ഭാഗങ്ങളിൽ നിന്നുള്ള ബസുകൾ ചന്ദ്രനഗർ വഴി സ്റ്റേഡിയം സ്റ്റാൻഡിൽ പ്രവേശിക്കണം. മറ്റ് റൂട്ടുകളിലും വാഹനങ്ങൾ വഴിതിരിച്ചുവിടുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. 

പ്രധാനമന്ത്രിയുടെ വരവ് പാലക്കാട്ടെ എൻഡിഎ സ്ഥാനാർത്ഥികളുടെ പ്രചാരണത്തിന് വലിയ കരുത്ത് പകരുമെന്നാണ് ബിജെപി നേതൃത്വം കരുതുന്നത്.

Key Words: Kerala Election , Narendra Modi, Palakkad

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,671,Cinema,1296,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,32,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7473,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17516,Kochi.,2,Latest News,3,lifestyle,315,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2490,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,385,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,928,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1186,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2341,
ltr
item
www.vyganews.com: പാലക്കാട് ആവേശക്കടലാക്കാൻ പ്രധാനമന്ത്രി എത്തും; നാളെ നഗരത്തിൽ വിപുലമായ റോഡ് ഷോയും പൊതുസമ്മേളനവും
പാലക്കാട് ആവേശക്കടലാക്കാൻ പ്രധാനമന്ത്രി എത്തും; നാളെ നഗരത്തിൽ വിപുലമായ റോഡ് ഷോയും പൊതുസമ്മേളനവും
https://blogger.googleusercontent.com/img/a/AVvXsEij8m74pprguV6W0FAmblxhNY3kg5I2kkRxhB0eerHn3CjDR8oN99FRKFPAeKVurPMQ6Iwtja4oiAtgeKuSwsbmBjJ9akLEsZ0pSmil9ecDmjYpolCUD6oQUXavw5ZiwbVLWB8QcvQ0lcEqLAB48K9mwPdcX6UVMhxr59914nzHTZajqQHONDu2Hjn5lp8k
https://blogger.googleusercontent.com/img/a/AVvXsEij8m74pprguV6W0FAmblxhNY3kg5I2kkRxhB0eerHn3CjDR8oN99FRKFPAeKVurPMQ6Iwtja4oiAtgeKuSwsbmBjJ9akLEsZ0pSmil9ecDmjYpolCUD6oQUXavw5ZiwbVLWB8QcvQ0lcEqLAB48K9mwPdcX6UVMhxr59914nzHTZajqQHONDu2Hjn5lp8k=s72-c
www.vyganews.com
https://www.vyganews.com/2026/03/prime-minister-to-visit-palakkad-to.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/03/prime-minister-to-visit-palakkad-to.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy