തിയേറ്ററുകളിൽ ചിരിയുടെ അലയൊലികൾ തീർത്ത ഹൊറർ കോമഡി ചിത്രം 'പ്രകമ്പനം' ഒടിടി റിലീസിന് ഒരുങ്ങുന്നു. ഗണപതിയും സാഗർ സൂര്യയും പ്രധാന വേഷങ്...
തിയേറ്ററുകളിൽ ചിരിയുടെ അലയൊലികൾ തീർത്ത ഹൊറർ കോമഡി ചിത്രം 'പ്രകമ്പനം' ഒടിടി റിലീസിന് ഒരുങ്ങുന്നു. ഗണപതിയും സാഗർ സൂര്യയും പ്രധാന വേഷങ്ങളിലെത്തിയ ഈ ചിത്രം പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ZEE5-ലൂടെയാകും പ്രേക്ഷകരിലേക്ക് എത്തുക. ഫെബ്രുവരി അവസാന വാരം മുതൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കുമെന്ന റിപ്പോർട്ടുകൾ ഉണ്ടെങ്കിലും ഔദ്യോഗിക റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും.
'നദികളിൽ സുന്ദരി' എന്ന ചിത്രത്തിന് ശേഷം വിജേഷ് പാണത്തൂർ സംവിധാനം ചെയ്ത ചിത്രമാണിത്. നവരസ ഫിലിംസും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോസും ചേർന്നാണ് ചിത്രം പുറത്തിറക്കിയത്.
ഗണപതി, സാഗർ സൂര്യ എന്നിവർക്കൊപ്പം അമീൻ, രാജേഷ് മാധവൻ, മല്ലിക സുകുമാരൻ, അസീസ് നെടുമങ്ങാട്, പി.പി കുഞ്ഞികൃഷ്ണൻ, കലാഭവൻ നവാസ് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ശീതൾ ജോസഫ് ആണ് നായിക. കൊച്ചിയിലെ ഒരു മെൻസ് ഹോസ്റ്റലും കണ്ണൂരും പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ശ്രീഹരി വടക്കന്റേതാണ് തിരക്കഥ.
ജനുവരി 30-ന് തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച ബോക്സ് ഓഫീസ് വിജയമാണ് കരസ്ഥമാക്കിയത്. ഏകദേശം 5 കോടി രൂപ ബജറ്റിൽ ഒരുങ്ങിയ ചിത്രം ആഗോളതലത്തിൽ 20 കോടിയിലധികം രൂപ കളക്ഷൻ നേടിയതായി റിപ്പോർട്ടുകളുണ്ട്. തിയേറ്ററുകളിൽ ചിത്രം കാണാൻ സാധിക്കാത്തവർക്ക് ഒടിടി റിലീസ് ഒരു മികച്ച അവസരമാകും.
Key Words : Prakambanam, OTT Release

COMMENTS