കേരളത്തില്‍ എന്‍ ഡി എ സര്‍ക്കാര്‍ വന്നാല്‍ മുന്‍ സംസ്ഥാന സര്‍ക്കാരുകളുടെ അഴിമതികള്‍ അന്വേഷിക്കും, മോഷ്ടിച്ച പണം തിരിച്ചുപിടിച്ച് സംസ്ഥാന വികസനത്തിനുപയോഗിക്കും: പ്രധാനമന്ത്രി

PM: "If NDA Comes to Power in Kerala, Corruption of Previous Governments Will Be Probed; Stolen Money Will Be Recovered for State Development"

പാലക്കാട് തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോഡി വേദിയില്‍ ചെണ്ട കൊട്ടുന്നു

പാലക്കാട് : കേരളത്തില്‍ യുഡിഎഫും എല്‍ഡിഎഫും മാറി മാറി ഭരിക്കുന്നുവെന്നും ഒന്ന് അഴിമതിക്കാരും മറ്റൊന്ന് വര്‍ഗീയവാദികളുമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞു. പാലക്കാട് കോട്ട മൈതാനത്ത് തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

എന്‍ഡിഎ-ബിജെപി സര്‍ക്കാര്‍ വരുമെന്നും അതു വികസന കേരളം സൃഷ്ടിക്കുമെന്നും ഇത് മോദി ഗ്യാരണ്ടിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

സിപിഎം ബിജെപിയുടെ ബി ടീം ആണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. കോണ്‍ഗ്രസിന്റെ ബി ടീം ആണ് ബിജെപി എന്ന് സിപിഎമ്മും പറുന്നു. രണ്ടു പെരും ഒന്ന് സമ്മതിച്ചിട്ടുണ്ട് കേരളത്തില്‍ എ ടീം ബിജെപി ആണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും സകല അഴിമതിയിലും അന്വേഷണം നടത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യാ സഖ്യത്തിലെ കോണ്‍ഗ്രസും സിപിഎമ്മും കേരളത്തില്‍ മാത്രം പരസ്പരം മത്സരിക്കുന്നു. ഇവരെ ജനങ്ങള്‍ സൂക്ഷിക്കണം. 

കേരളത്തെ വികസന ഭൂമിയായി മാറ്റുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരിച്ചിരുന്നപ്പോള്‍ കേരളത്തിനു നല്‍കിയത്തിന്റെ അഞ്ചിരട്ടി ബിജെപി സര്‍ക്കാര്‍ നല്‍കി. സകല മേഖലകളിലും ഫണ്ട് അനുവദിച്ചു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇതു ശരിയായി വിനിയോഗിച്ചില്ല.

അഞ്ച് ലക്ഷം കോടി രൂപയുടെ കടം കയറിയ അവസ്ഥയിലാണ് കേരളം ഇപ്പോള്‍. 10 വര്‍ഷം കൊണ്ട് കടം മൂന്നിരട്ടിയിലധികമായി. കേരളത്തിന് അവകാശപ്പെട്ട പണം എവിടെ പോയെന്ന് ചോദിച്ചാല്‍ എല്‍ഡിഎഫ് നേതാക്കളുടെ കീശയില്‍പ്പോയി എന്നാണുത്തരം. 

എന്‍ഡിഎ സര്‍ക്കാര്‍ വന്നാല്‍ അഴിമതിക്കാര്‍ മോഷ്ടിച്ച പണം തിരികെ പിടിച്ച് കേരളത്തിന്റെ വികസനത്തിനായി ഉപയോഗിക്കും. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച കേരളത്തില്‍ എല്ലാ സൗകര്യങ്ങളുമുണ്ട്. എന്നാല്‍ ഇവിടത്തെ യുവാക്കള്‍ പലായനം ചെയ്യുകയാണ്. കോണ്‍ഗ്രസും ഇടതുപക്ഷവും എവിടെയെല്ലാം അധികാരത്തില്‍ വന്നിട്ടുണ്ടോ അവിടെയെല്ലാം നശിപ്പിച്ചിട്ടേയുള്ളൂ. ഇവരുടെ ചക്രവ്യൂഹത്തില്‍ കേരളത്തിലെ ജനങ്ങളും പെട്ടുപോയെന്ന് അദേഹം പറഞ്ഞു.

അഞ്ച് പതിറ്റാണ്ട് പാലക്കാട്ട് കോണ്‍ഗ്രസിന്റെ ജനപ്രതിനിധി ഉണ്ടായിട്ട് ഒരു വികസനവും വന്നില്ല. ബിജെപി സര്‍ക്കാര്‍ കേന്ദ്രം ഭരിക്കാന്‍ തുടങ്ങിയതോടെ നിരവധി വികസങ്ങള്‍ പാലക്കാട്ടേക്ക് നല്‍കി. ഐഐടി, വ്യവസായ ഇടനാഴി എന്നിവ ഉള്‍പ്പെടെ പാലക്കാട് എത്തിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ മഹിളകളെ ആക്രമിക്കുന്നു. മഹിളകളെ പീഡിപ്പിക്കുന്ന കോണ്‍ഗ്രസ് നേതാക്കളെ സൂക്ഷിക്കണമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കേസ് പരാമര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

മേഴ്‌സി കോളജ് ഹെലിപാഡില്‍ വന്നിറങ്ങിയ മോഡി കോട്ട മൈതാനത്തേക്ക് റോഡ് ഷോ നടത്തി. മിഷന്‍ സ്‌കൂള്‍ ജംഗ്ഷന്‍ മുതല്‍ എസ്ബിഐ ജംഗ്ഷന്‍ വരെയാണ് റോഡ് ഷോ നടത്തിയത്. കോട്ടമൈതാനത്തെ പൊതുസമ്മേളനത്തിന് ശേഷം തൃശൂരിലെ പരിപാടിക്കായി ഹെലികോപ്ടറില്‍ തിരിച്ചു.

കോട്ടമൈതാനത്തെ പൊതുവേദിയില്‍ നിറഞ്ഞ പ്രവര്‍ത്തകര്‍ക്ക് ആവേശമായി മലയാളത്തിലാണ് മോഡി പ്രസംഗം ആരംഭിച്ചത്. കേരളത്തില്‍ മാറ്റത്തിന് തുടക്കമായെന്നും ഇത്തവണ കേരളം മാറ്റത്തിന്റെ സന്ദേശം നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്‍ഡിഎയ്ക്ക് ലഭിക്കുന്ന സ്വീകാര്യത ഇതിന് തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കല്‍പാത്തി ക്ഷേത്രത്തിന് പ്രണാമം അര്‍പ്പിച്ചാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. പാലക്കാട് കേരളത്തിലേക്കുള്ള ബിജെപിയുടെ കവാടമാണെന്നും കല്‍പ്പാത്തി കാശിക്ക് സമമാണെന്നും അഭിപ്രായപ്പെട്ടു. 

'ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമി, മന്നത്ത് പത്മനാഭന്‍, അയ്യങ്കാളി, കുര്യാക്കോസ് ഏലിയാസ് ചാവറ എന്നീ മഹാ തേജസ്വികളെ ഞാന്‍ പ്രണാമം അര്‍പ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. 


Summary: Palakkad: Prime Minister Narendra Modi stated that Kerala has been ruled alternately by the UDF and LDF, labeling one as corrupt and the other as communal. The Prime Minister was addressing an election rally at the Fort Maidan in Palakkad.

He asserted that an NDA-BJP government is coming to power to create a "Developed Kerala," calling it a "Modi Guarantee."

"The Congress alleges that the CPI(M) is the B-team of the BJP, while the CPI(M) claims the BJP is the B-team of the Congress. Both have effectively admitted that the 'A-team' in Kerala is the BJP," the Prime Minister remarked. He added that once an NDA government assumes power, an investigation will be launched into all corruption cases involving both the LDF and UDF.

PM Modi warned voters to be wary of the INDIA bloc, noting that the Congress and CPI(M) only compete against each other in Kerala while being allies elsewhere.

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,680,Cinema,1296,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,32,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7506,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17689,Kochi.,2,Latest News,3,lifestyle,320,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2510,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,390,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,955,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1188,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2406,
ltr
item
www.vyganews.com: കേരളത്തില്‍ എന്‍ ഡി എ സര്‍ക്കാര്‍ വന്നാല്‍ മുന്‍ സംസ്ഥാന സര്‍ക്കാരുകളുടെ അഴിമതികള്‍ അന്വേഷിക്കും, മോഷ്ടിച്ച പണം തിരിച്ചുപിടിച്ച് സംസ്ഥാന വികസനത്തിനുപയോഗിക്കും: പ്രധാനമന്ത്രി
കേരളത്തില്‍ എന്‍ ഡി എ സര്‍ക്കാര്‍ വന്നാല്‍ മുന്‍ സംസ്ഥാന സര്‍ക്കാരുകളുടെ അഴിമതികള്‍ അന്വേഷിക്കും, മോഷ്ടിച്ച പണം തിരിച്ചുപിടിച്ച് സംസ്ഥാന വികസനത്തിനുപയോഗിക്കും: പ്രധാനമന്ത്രി
PM: "If NDA Comes to Power in Kerala, Corruption of Previous Governments Will Be Probed; Stolen Money Will Be Recovered for State Development"
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjSFFMrD-F04c9UoqVitlKMs41pRdGgUjffYHI50g4QisEA4sAwMgJDpy5NVNUQK179lpFketCXYhonHlvtIaBPEq-g2tM1nnysU6sXcCfFlp-abttutjfht_Zx0F481ttvkT-dRsqv0EkNy2R3vbCxpz8AAdsSYqphTeG-xB7dBhSAOqhmMG0LM4CwSoI/w640-h384/Modi%20in%20Palakkad.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjSFFMrD-F04c9UoqVitlKMs41pRdGgUjffYHI50g4QisEA4sAwMgJDpy5NVNUQK179lpFketCXYhonHlvtIaBPEq-g2tM1nnysU6sXcCfFlp-abttutjfht_Zx0F481ttvkT-dRsqv0EkNy2R3vbCxpz8AAdsSYqphTeG-xB7dBhSAOqhmMG0LM4CwSoI/s72-w640-c-h384/Modi%20in%20Palakkad.jpg
www.vyganews.com
https://www.vyganews.com/2026/03/pm-if-nda-comes-to-power-in-kerala.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/03/pm-if-nda-comes-to-power-in-kerala.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy