വാഷിംഗ്ടൺ: പശ്ചിമേഷ്യയിലെ ദീർഘകാല സംഘർഷങ്ങൾക്ക് അറുതി വരുമെന്ന സൂചനകളുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ ആണവായുധങ്ങൾ നിർമ്മിക്കില...
വാഷിംഗ്ടൺ: പശ്ചിമേഷ്യയിലെ ദീർഘകാല സംഘർഷങ്ങൾക്ക് അറുതി വരുമെന്ന സൂചനകളുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന് തനിക്ക് ഉറപ്പ് നൽകിയതായും മേഖലയിൽ യുദ്ധം അവസാനിച്ചതായും ട്രംപ് പ്രഖ്യാപിച്ചു. ഉടൻ തന്നെ ഇറാനുമായി ഒരു ചരിത്രപരമായ സമാധാന കരാറിൽ ഒപ്പിടാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാനിൽ പുതിയൊരു നേതൃത്വം ഉയർന്നുവന്നിട്ടുണ്ടെന്നും അവർ ചർച്ചകൾക്കും സമാധാന കരാറിനും അതീവ താല്പര്യം കാണിക്കുന്നുണ്ടെന്നും ട്രംപ് വെളിപ്പെടുത്തി. എണ്ണ, പ്രകൃതിവാതകം എന്നിവയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ഒരു വാഗ്ദാനം (സമ്മാനം) തനിക്ക് ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാൻ പ്രതിനിധികളെ വിശ്വസിക്കാമോ എന്ന ചോദ്യത്തിന്, താൻ ആരെയും പൂർണ്ണമായി വിശ്വസിക്കാറില്ലെന്നും എന്നാൽ ഇപ്പോൾ "ശരിയായ ആളുകളുമായാണ്" ചർച്ചകൾ പുരോഗമിക്കുന്നതെന്നുമാണ് ട്രംപ് മറുപടി നൽകിയത്. നിലവിലെ ചർച്ചകൾ ഗുണകരമായ ഫലം നൽകുമെന്ന ആത്മവിശ്വാസത്തിലാണ് വൈറ്റ് ഹൗസ്.
Key Words : Peace Deal, Donald Trump, Iran War

COMMENTS