ഇസ്ലാമാബാദ്: മിഡിൽ ഈസ്റ്റിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾ ലഘൂകരിക്കാൻ ലക്ഷ്യമിട്ട് സമാധാന ശ്രമങ്ങൾ ഊർജ്ജിതമാക്കി പാകിസ്ഥാൻ. ഇതിന്റെ ഭാഗമായി പാക...
ഇസ്ലാമാബാദ്: മിഡിൽ ഈസ്റ്റിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾ ലഘൂകരിക്കാൻ ലക്ഷ്യമിട്ട് സമാധാന ശ്രമങ്ങൾ ഊർജ്ജിതമാക്കി പാകിസ്ഥാൻ. ഇതിന്റെ ഭാഗമായി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി ഒരു മണിക്കൂർ നീണ്ട നിർണ്ണായക ടെലിഫോൺ സംഭാഷണം നടത്തി. മേഖലയിലെ നിലവിലെ അസ്ഥിരതയിൽ പാകിസ്ഥാൻ ആശങ്ക അറിയിച്ചു.
തുർക്കി, ഈജിപ്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ ഇസ്ലാമാബാദിൽ ഒത്തുചേരുന്നതിന് തൊട്ടുമുന്നേയാണ് ഈ ചർച്ച നടന്നതെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനുമുള്ള നയതന്ത്ര നീക്കങ്ങളെക്കുറിച്ച് വിദേശകാര്യ മന്ത്രിമാരുടെ യോഗം വിശദമായി ചർച്ച ചെയ്യും.
നിലവിലെ സാഹചര്യത്തിൽ ഇറാനോട് പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും പ്രകടിപ്പിച്ച ഷെഹ്ബാസ് ഷെരീഫ്, ചർച്ചകളിലൂടെയും മധ്യസ്ഥതയിലൂടെയും പ്രശ്നപരിഹാരം കണ്ടെത്താൻ പാകിസ്ഥാൻ മുൻകൈ എടുക്കുമെന്നും ഉറപ്പുനൽകി. അന്താരാഷ്ട്ര തലത്തിൽ സമാധാനത്തിനായി പാകിസ്ഥാൻ നടത്തുന്ന ഇത്തരം നീക്കങ്ങൾ വലിയ പ്രാധാന്യത്തോടെയാണ് ലോകം നോക്കിക്കാണുന്നത്.
Key Words : Pakistan, Middle East, Shehbaz Sharif, Iranian President

COMMENTS