Thailand Marine Department confirmed that the Thai-flagged bulk carrier Mayuree Naree suffered an explosion while transiting the Strait of Hormuz
ദുബായ് : യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ തുറമുഖത്ത് നിന്ന് ഇന്ത്യയിലേക്കു പുറപ്പെട്ട തായ്ലന്‍ഡ് പതാകയുള്ള ചരക്ക് കപ്പല്‍ ബുധനാഴ്ച ഹോര്‍മുസ് കടലിടുക്കിന് സമീപം ആക്രമിക്കപ്പെട്ടു. കപ്പലിലുണ്ടായിരുന്ന 20 ജീവനക്കാരെ ഒമാനില്‍ സുരക്ഷിതമായി എത്തിച്ചു. എന്നാല്‍ എന്‍ജിന്‍ റൂമിലുണ്ടായിരുന്ന മൂന്ന് പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് തായ് റോയല്‍ തായ് നേവി അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇറാന്‍ ഏറ്റെടുത്തു.
കപ്പലില്‍ സ്ഫോടനവും എന്‍ജിന്‍ റൂമില്‍ തീപിടിത്തവും ഉണ്ടായതായി തായ്ലന്‍ഡ് മറൈന്‍ ഡിപ്പാര്‍ട്ട്മെന്റ് സ്ഥിരീകരിച്ചു. തായ് കമ്പനിയായ പ്രെഷ്യസ് ഷിപ്പിംഗ് പിസിഎല്ലിന്റെ ഉടമസ്ഥതയിലുള്ള ബള്‍ക്ക് കാരിയറാണിത്. 19,891 ഗ്രോസ് ടണ്‍ ശേഷിയുള്ളതാണ് കപ്പല്‍. യുഎഇയിലെ ഖലീഫ തുറമുഖത്ത് നിന്ന് ഗുജറാത്തിലെ കണ്ട്ല തുറമുഖത്തേക്ക് പോവുകയായിരുന്നു കപ്പല്‍.
ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള യാത്രയ്ക്കിടയിലാണ് കപ്പല്‍ ആക്രമിക്കപ്പെട്ടത്. റോയല്‍ തായ് നേവി പുറത്തുവിട്ട ചിത്രങ്ങളില്‍ കപ്പലിന്റെ മുന്‍ഭാഗത്ത് നിന്നും മുകള്‍ ഭാഗത്ത് നിന്നും കറുത്ത പുക ഉയരുന്നത് കാണാം. കടലില്‍ ലൈഫ് റാഫ്റ്റുകളും (ജീവാരക്ഷാ ബോട്ടുകള്‍) ദൃശ്യമാണ്. ഒമാന്‍ നാവികസേനയാണ് 20 നാവികരെ രക്ഷപ്പെടുത്തിയത്. ബാക്കിയുള്ള മൂന്ന് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് തായ് നേവി പ്രസ്താവനയില്‍ പറഞ്ഞു.
അപകടത്തെത്തുടര്‍ന്ന് കപ്പല്‍ ഉപേക്ഷിക്കാന്‍ ക്യാപ്റ്റന്‍ നിര്‍ദ്ദേശം നല്‍കി. ജീവനക്കാര്‍ ലൈഫ് ബോട്ടുകള്‍ വഴി രക്ഷപ്പെട്ടു. ഒമാന്‍ റോയല്‍ നേവിയുടെ സഹായത്തോടെ 20 പേരെ ഒമാനിലെ ഖസബ് തുറമുഖ നഗരത്തില്‍ സുരക്ഷിതമായി എത്തിച്ചു.
അപകടസമയത്ത് എന്‍ജിന്‍ റൂമില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് ജീവനക്കാരെയാണ് കാണാതായത്. ഇവര്‍ക്കായി വിവിധ ഏജന്‍സികളുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്.
സ്ഥിതിഗതികള്‍ ഏകോപിപ്പിക്കുന്നതിനായി ഡയറക്ടര്‍ ജനറല്‍ കൃത്പേത് ചായ്ചുവായ് പ്രത്യേക നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചു. ബഹ്റൈനിലെ സൈനിക ഏജന്‍സികളുമായി ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്താന്‍ റോയല്‍ തായ് നേവി നിര്‍ദ്ദേശം നല്‍കി.
Summary: On March 11, 2026, the Thailand Marine Department confirmed that the Thai-flagged bulk carrier Mayuree Naree suffered an explosion and an engine room fire while transiting the Strait of Hormuz. While 20 crew members have been safely transported to Oman, three individuals who were in the engine room remain missing.: A bulk carrier with a capacity of 19,891 gross tonnes, operated by Precious Flowers Co., Ltd.
Time: Approximately 11:00 AM (Thailand Time) on March 11, 2026. After departing from the UAE and while crossing the Strait of Hormuz, an explosion occurred at the stern (rear) of the ship, causing a fire to break out in the engine room.
Following the incident, the captain issued an order to abandon ship. The crew evacuated using lifeboats and were safely transported to the port city of Khasab, Oman, with the assistance of the Royal Navy of Oman.



COMMENTS