കണ്ണൂർ : പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാർത്ഥി വി കുഞ്ഞികൃഷ്ണനെതിരെ പരാതിയുമായി സി പി എം. എൽ ഡി എഫ് സ്ഥാനാർഥി ടി ഐ മധുസൂദനനെതിരെ വ്യാജ ആരോപണം ഉ...
കണ്ണൂർ : പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാർത്ഥി വി കുഞ്ഞികൃഷ്ണനെതിരെ പരാതിയുമായി സി പി എം. എൽ ഡി എഫ് സ്ഥാനാർഥി ടി ഐ മധുസൂദനനെതിരെ വ്യാജ ആരോപണം ഉന്നയിക്കുന്നുവെന്നാണ് സി പി എം ആരോപണം. വി കുഞ്ഞികൃഷ്‌ന്റെ തെരഞ്ഞെടുപ്പ് ഓഫീസ് പൊളിച്ചു മാറ്റിയതുമായി ബന്ധപ്പെട്ട പ്രതികരണത്തിലാണ് പരാതി.
റൂറൽ പോലീസ് മേധാവിക്കും കളക്ടർക്കും പരാതി നൽകി. തെരഞ്ഞെടുപ്പ് ഓഫീസ് പ്രവർത്തിച്ച സ്ഥലം ഉടമയെ സി പി എമ്മുകാർ വീട്ടിൽ ചെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് കുഞ്ഞികൃഷ്ണൻ അനുകൂലികളുടെ ആരോപണം.
പയ്യന്നൂർ കോത്തായി മുക്കിലാണ് വി കുഞ്ഞികൃഷ്‌ണന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് നിർമാണം തുടങ്ങിയത്. പണി തീരാറായപ്പോൾ സ്ഥലം ഉടമ, വി കുഞ്ഞികൃഷ്ണനെ സമീപിച്ച് സി പി എം ഭീഷണി ഉണ്ടെന്നും സ്ഥലം മാറണമെന്നും ആവശ്യപ്പെടുകയായിരുന്നുവെന്നാണ് പറയുന്നത്. പയ്യന്നൂരിലെ സി പി എം മാഫിയ സംഘം ജനാധിപത്യപരമായി നടക്കുന്ന തെരഞ്ഞെടുപ്പ് പോലും ഭയപ്പെടുന്നതായി സ്ഥാനാർഥി കുറ്റപ്പെടുത്തി.
Key Words : Office change controversy, CPM , Complaint, Payyannur , V. Kunhikrishnan, T.I. Madhusoodanan

COMMENTS