തിരുവനന്തപുരം : പാലക്കാട് മാത്രമല്ല മറ്റു ചില സീറ്റുകളിലും സി പി എം - ബി ജെ പി ധാരണയുണ്ടെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ. വ...
തിരുവനന്തപുരം : പാലക്കാട് മാത്രമല്ല മറ്റു ചില സീറ്റുകളിലും സി പി എം - ബി ജെ പി ധാരണയുണ്ടെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ. വരും ദിവസങ്ങളില്‍ അത് കൂടുതല്‍ വ്യക്തമാകും. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിലും ഒരു ഡീല്‍ നടന്നിട്ടുണ്ടോ എന്ന് സംശയം ഉണ്ട്. തീയതി പ്രഖ്യാപിച്ച അതിലെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളില്‍ ദുരൂഹത ആരോപണം അദ്ദേഹം ആവർത്തിച്ചു.
കോണ്‍ഗ്രസിലെ സ്ഥാനാർത്ഥി നിർണയം വൈകിയിട്ടില്ല. ഒരു മണ്ഡലത്തില്‍ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച മന്ത്രി പോലും മണ്ഡലം മാറി മത്സരിക്കുന്നു. ഇതാണ് ഈ തിരഞ്ഞെടുപ്പിന്റെ കൃത്യമായ സൂചന.
മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാർത്ഥികള്‍ എല്ലാം കെ സി വേണുഗോപാലിനെയും വി ഡി സതീശന്റെയും രമേശ് ചെന്നിത്തലയുടെയും മറ്റെല്ലാ നേതാക്കളുടെയും സ്ഥാനാർത്ഥികളാണ്. സീറ്റ് കിട്ടാത്തവർക്ക് കെ സിയുടെ ഉറപ്പുമുണ്ട്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ അവസരം കിട്ടാത്തവരാകും സർക്കാർ വന്നാല്‍ പ്രധാന സ്ഥാനങ്ങളില്‍ എത്തുക. മത്സരിക്കാൻ സീറ്റ് കിട്ടിയവർക്ക് അവസരം നല്‍കി. സീറ്റ് കിട്ടാത്തവരെ സർക്കാർ വരുമ്പോള്‍ കൃത്യമായി പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Key Words : Palakkad, CPM, BJP, KC Venugopal

COMMENTS