ഇടുക്കി: നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാർഥിത്വം ലഭിക്കാത്തതിൽ പരാതിയില്ലെന്ന് മുതിർന്ന സി പി എം നേതാവ് എം എം മണി. ഉടുമ്പൻചോല സ്ഥാനാർഥിയായി തെ...
ഇടുക്കി: നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാർഥിത്വം ലഭിക്കാത്തതിൽ പരാതിയില്ലെന്ന് മുതിർന്ന സി പി എം നേതാവ് എം എം മണി. ഉടുമ്പൻചോല സ്ഥാനാർഥിയായി തെരഞ്ഞെടുത്ത കെ കെ ജയചന്ദ്രനോട് ഒരു പിണക്കവുമില്ലെന്ന് മണി പറഞ്ഞു. സി പി എം സ്ഥാനാർഥിയെ ജയിപ്പിക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും അതിനാല്‍ പ്രചാരണത്തിന് കൂടെയുണ്ടാകുമെന്നും അദേഹം പറഞ്ഞു.
ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ താല്പര്യമില്ലായിരുന്നു. താല്പര്യമുണ്ടായിരുന്നെങ്കില്‍ നേതൃത്വത്തോട് പറഞ്ഞാല്‍ മതിയായിരുന്നുവെന്നും പത്തു വർഷത്തില്‍ കൂടുതലൊന്നും ഒരാള്‍ എം എല്‍ എ ആകേണ്ടതില്ലെന്നും മണി പറഞ്ഞു.
അതേസമയം യു ഡി എഫ് സ്ഥാനാർഥിയായ സേനാപതി സേതു തോല്‍ക്കുമെന്നും മണി പറഞ്ഞു. ബി ഡി ജെ എസ് തെരഞ്ഞെടുപ്പ് സമയത്ത് മാത്രം പൊട്ടിമുളയ്ക്കുന്ന പാർട്ടിയാണെന്നും ബി ഡി ജെ എസ് എന്ന സാധനം ചിത്രത്തിലേ ഇല്ലെന്നും മണി അഭിപ്രായപ്പെട്ടു.
Key Words :Assembly Elections , MM Mani

COMMENTS