തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എൻ.സി.പി (ശരദ് പവാർ വിഭാഗം) സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പാർട്ടിയുടെ ദേശീയ നേതൃത്വ...
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എൻ.സി.പി (ശരദ് പവാർ വിഭാഗം) സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പാർട്ടിയുടെ ദേശീയ നേതൃത്വമാണ് കേരളത്തിലെ മൂന്ന് പ്രധാന മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടത്.
നിലവിലെ എം.എൽ.എയും മന്ത്രിയുമായ എ.കെ. ശശീന്ദ്രൻ തന്നെ എലത്തൂരിൽ ജനവിധി തേടും. ശശീന്ദ്രന്റെ വിശ്വസ്തതയും മണ്ഡലത്തിലെ സ്വാധീനവും പരിഗണിച്ചാണ് വീണ്ടും അദ്ദേഹത്തിന് അവസരം നൽകിയിരിക്കുന്നത്.
അന്തരിച്ച തോമസ് ചാണ്ടിയുടെ സഹോദരനും നിലവിലെ എം.എൽ.എയുമായ തോമസ് കെ. തോമസ് കുട്ടനാട് മണ്ഡലത്തിൽ വീണ്ടും മത്സരിക്കും. മലപ്പുറം മണ്ഡലത്തിൽ കെ.ടി. മുജീബ് സ്ഥാനാർത്ഥിയാകും.
ഇടതുമുന്നണിയിലെ പ്രധാന ഘടകകക്ഷികളിലൊന്നായ എൻ.സി.പിയിൽ അജിത് പവാർ വിഭാഗവുമായുള്ള തർക്കങ്ങൾ നിലനിൽക്കുന്നതിനിടെയാണ് ഔദ്യോഗിക സ്ഥാനാർത്ഥികളെ ശരദ് പവാർ വിഭാഗം പ്രഖ്യാപിച്ചിരിക്കുന്നത്. ദേശീയ നേതൃത്വം നേരിട്ടാണ് പ്രഖ്യാപനം നടത്തിയതെന്നത് ശ്രദ്ധേയമാണ്. സ്ഥാനാർത്ഥി പ്രഖ്യാപനം വന്നതോടെ മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണം സജീവമാക്കാനുള്ള ഒരുക്കത്തിലാണ് പ്രവർത്തകർ.
Key Words : NCP, Sharad Pawar, Candidates, A.K. Saseendran, Thomas K. Thomas

COMMENTS