Nayara energy hikes fuel prices
ന്യൂഡല്‍ഹി: ഇന്ധനവില വര്‍ദ്ധിപ്പിച്ച് സ്വകാര്യ കമ്പനിയായ നയാര എനര്‍ജി. പെട്രോള്‍ ലിറ്ററിന് 5.30 രൂപയും ഡീസലിന് മൂന്നു രൂപയുമാണ് വര്‍ദ്ധിച്ചത്. പശ്ചിമേഷ്യയിലെ സംഘര്‍ഷം തുടരുന്ന സാഹചര്യത്തിലാണ് നടപടി.
മാത്രമല്ല ഏപ്രിലില്‍ നയാര എനര്‍ജി 35 ദിവസത്തേക്ക് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. രാജ്യത്ത് 6500 പെട്രോള്‍ പമ്പുകളാണ് നയാരയ്ക്കുള്ളത്.
അതേസമയം പൊതുമേഖലാ എണ്ണ കമ്പനികള്‍ ഇതുവരെ ഇന്ധന വില വര്‍ദ്ധിപ്പിച്ചിട്ടില്ല. രാജ്യത്ത് ഇന്ധന ക്ഷാമം ഇല്ലെന്നാണ് കേന്ദ്ര സര്‍ക്കാരും എണ്ണ കമ്പനികളും വ്യക്തമാക്കുന്നത്.
Keywords: Nayara energy, Fuel price, Hike, India


COMMENTS