തിരുവനന്തപുരം : ദേശീയപാത 66 ൻ്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ ബദൽ ഉദ്ഘാടനവുമായി സി പി എം. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്ക...
തിരുവനന്തപുരം : ദേശീയപാത 66 ൻ്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ ബദൽ ഉദ്ഘാടനവുമായി സി പി എം. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ദേശീയപാത 66 ൻ്റെ ഉദ്ഘാടന പരിപാടിയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിന് പിന്നാലെയാണ് പ്രതിഷേധമായി ബദൽ ഉദ്ഘാടനം സംഘടിപ്പിച്ചത്. എൻ എച്ച് 66 തലപ്പാടി- ചെങ്കള, വെങ്ങളം- രാമനാട്ടുകര ആറ് വരിപ്പാതയുടെ ഉദ്ഘാടന ചടങ്ങിൽ നിന്നാണ് മന്ത്രിയെ ഒഴിവാക്കിയത്. മന്ത്രിയെ ഒഴിവാക്കിയതിന് പിന്നാലെ പരിപാടി ബഹിഷ്‌കരിക്കാനാണ് സംസ്ഥാന സർക്കാരിൻ്റെ തീരുമാനം.
മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും ചടങ്ങ് ബഹിഷ്‌കരിക്കും. തലപ്പാടി- ചെങ്കള റീച്ചിൻ്റെ സമാന്തര ഉദ്ഘാടനം സി എച്ച് കുഞ്ഞമ്പു എം എൽ എ നിർവ്വഹിച്ചു. കോഴിക്കോട് വെങ്ങളത്തും സമാന്തര ഉദ്ഘാടന പരിപാടി ഉണ്ടാകുമെന്നാണ് വിവരം. മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ രാമനാട്ടുകര മുതൽ വെങ്ങളം വരെ ദേശീയപാതയിൽ റോഡ് ഷോ സംഘടിപ്പിക്കുന്നു. എം എൽ എമാരും ഇതിൽ പങ്കെടുക്കുന്നു.
Key Words : National Highway Inauguration, Controversy, CPM, Kozhikode

COMMENTS