കോട്ടയം: കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടാകണമെന്നതാണ് തന്റെ വലിയ ആഗ്രഹമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ...
കോട്ടയം: കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടാകണമെന്നതാണ് തന്റെ വലിയ ആഗ്രഹമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പുതുപ്പള്ളിയിൽ നടന്ന വൻ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീ ശാക്തീകരണത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള പ്രസംഗത്തിൽ, യു.ഡി.എഫ് അധികാരത്തിൽ വന്നാൽ നടപ്പിലാക്കുന്ന വിപ്ലവകരമായ പദ്ധതികളും അദ്ദേഹം പ്രഖ്യാപിച്ചു.
കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു വനിത മുഖ്യമന്ത്രി പദത്തിലെത്തുന്നത് കാണാൻ താൻ ആഗ്രഹിക്കുന്നു. ഇക്കാര്യം പറഞ്ഞപ്പോൾ സദസ്സിലെ സ്ത്രീകൾ ആവേശത്തിലായെന്നും എന്നാൽ പുരുഷന്മാർ വേണ്ടത്ര കൈയടിച്ചില്ലെന്നും അദ്ദേഹം തമാശരൂപേണ പറഞ്ഞു.
കർണാടക മാതൃകയിൽ കേരളത്തിലെ എല്ലാ സ്ത്രീകൾക്കും കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കും.
കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1000 രൂപ വീതം ബാങ്ക് അക്കൗണ്ടിലേക്ക് നൽകും. പാവപ്പെട്ട കുടുംബങ്ങൾക്ക് 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കും. ക്ഷേമ പെൻഷനുകൾ 3000 രൂപയായി വർദ്ധിപ്പിക്കും.
തിരഞ്ഞെടുപ്പിൽ സ്ത്രീകൾക്കും യുവാക്കൾക്കും 50 ശതമാനം പ്രാതിനിധ്യം നൽകാൻ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. കേരളത്തിൽ എൽ.ഡി.എഫും ബി.ജെ.പിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്നും അദ്ദേഹം വേദിയിൽ ആരോപിച്ചു.
Key Words : Kerala Election, Rahul Gandhi

COMMENTS