മലപ്പുറം: അമ്മായിയമ്മ മരുമകളെ വെട്ടിക്കൊന്നു. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ കരുളായിയിലാണ് നാടിനെ നടുക്കിയ സംഭവം. കൂറ്റമ്പാറ സ്വദേശി സുനില്‍ ...
മലപ്പുറം: അമ്മായിയമ്മ മരുമകളെ വെട്ടിക്കൊന്നു. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ കരുളായിയിലാണ് നാടിനെ നടുക്കിയ സംഭവം. കൂറ്റമ്പാറ സ്വദേശി സുനില്‍ ബാബുവിന്റെ ഭാര്യ കരുളായി സ്വദേശിനി രജില (30) യാണ് മരിച്ചത്. സംഭവത്തില്‍ ഭര്‍തൃമാതാവായ ശാന്ത (72)യെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു സംഭവം നടന്നത്. മക്കളുടെ മുന്നില്‍വെച്ച് വിറക് വെട്ടാനുപയോഗിക്കുന്ന കത്തികൊണ്ടാണ് രജിലയെ ശാന്ത വെട്ടിയത്. വീട്ടില്‍ മുമ്പും കുടുംബപ്രശ്‌നം ഉണ്ടായിരുന്നതായാണ് വിവരം.
രജിലയുടെ ശരീരത്തില്‍ പല തവണ വെട്ടേറ്റിട്ടുണ്ട്. കഴുത്തിനേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്നാണ് പറയുന്നത്. രജിലയെ മക്കള്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇവര്‍ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. രജിലയ്ക്ക് രണ്ട് പെണ്‍മക്കളാണുള്ളത്. പലവട്ടം ചായ ചോദിച്ചിട്ടും കിട്ടിത്തതാണ് പ്രകോപനത്തിന് ഇടയാക്കിയതെന്ന് ശാന്ത പൊലിസിനോട് പറഞ്ഞതായാണ് വിവരം. പൊലിസ് സ്ഥലത്തെത്തി വിശദമായ അന്വേഷണം ആരംഭിച്ചു. നിലവില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം നിലമ്പൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
Key Words : Mother-in-law, Daughter-in-law, Hacked to Death, Nilambur, Murder

COMMENTS