എന്‍ പ്രഭാകരന്‍ ദുബായ്: അയത്തുള്ള ഖമേനിയുടെ മകന്‍ മൊജ് തബ ഹൊസൈനി ഖമേനിയെ ഇറാന്റെ അടുത്ത പരമോന്നത നേതാവായി തിരഞ്ഞെടുത്തതായി ഇസ്രായേലി മാധ്യമങ...
എന്‍ പ്രഭാകരന്‍
ദുബായ്: അയത്തുള്ള ഖമേനിയുടെ മകന്‍ മൊജ് തബ ഹൊസൈനി ഖമേനിയെ ഇറാന്റെ അടുത്ത പരമോന്നത നേതാവായി തിരഞ്ഞെടുത്തതായി ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ 'അസംബ്ലി ഒഫ് എക്‌സ്‌പെര്‍ട്‌സ്' (വിദഗ്ധ സമിതി) ആണ് അദ്ദേഹത്തെ പിന്‍ഗാമിയായി തിരഞ്ഞെടുത്തത്.
ഫെബ്രുവരി 28-ന് നടന്ന സംയുക്ത യുഎസ്-ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട അയത്തുള്ള ഖമേനിയുടെ വിയോഗത്തെത്തുടര്‍ന്നാണ് ഈ നീക്കം. ഖമേനിയുടെ വസതി ലക്ഷ്യമാക്കി നടന്ന ആക്രമണത്തില്‍ അദ്ദേഹത്തോടൊപ്പം മകള്‍, മരുമകന്‍, മിറമകള്‍ എന്നിവരും കൊല്ലപ്പെട്ടിരുന്നു. പരിക്കേറ്റ് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ പത്‌നി മന്‍സൂറെ ഖൊജസ്തെ ബഗേര്‍സാദെയും പിന്നീട് മരണത്തിന് കീഴടങ്ങി.
അടുത്ത നേതാവിനെ തിരഞ്ഞെടുക്കുന്നതുവരെ ആയത്തുള്ള അലിറേസ അറാഫി, പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍, ചീഫ് ജസ്റ്റിസ് ഗുലാം ഹുസൈന്‍ മൊഹ്സേനി എജെയി എന്നിവരടങ്ങുന്ന മൂന്നംഗ സമിതിക്കായിരുന്നു ചുമതല.
1969-ല്‍ മഷ്ഹദില്‍ ജനിച്ച മൊജ് തബ, ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇറാന്റെ അധികാര കേന്ദ്രങ്ങളിലാണ് വളര്‍ന്നത്. ടെഹ്റാനിലെ അലവി ഹൈസ്‌കൂളിലും പിന്നീട് ഖോമിലെ മതപാഠശാലകളിലും പഠനം നടത്തി. എന്നാല്‍ അദ്ദേഹം ഇതുവരെ 'ആയത്തുള്ള' എന്ന ഉയര്‍ന്ന മതപരമായ പദവിയില്‍ എത്തിയിട്ടില്ല.
ഇറാന്‍-ഇറാഖ് യുദ്ധകാലത്ത് ഹബീബ് ബറ്റാലിയനില്‍ സേവനമനുഷ്ഠിച്ചു. ഇത് ഇറാന്റെ സൈനിക-രഹസ്യാന്വേഷണ വിഭാഗങ്ങളുമായി അടുത്ത ബന്ധം സ്ഥാപിക്കാന്‍ അദ്ദേഹത്തെ സഹായിച്ചു.
ഔദ്യോഗിക പദവികള്‍ വഹിച്ചിട്ടില്ലെങ്കിലും തന്റെ പിതാവിന്റെ ഓഫീസിലെ പ്രധാനിയായാണ് അദ്ദേഹം അറിയപ്പെടുന്നത്. 2019-ല്‍ അമേരിക്ക അദ്ദേഹത്തിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.
ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് അനുസരിച്ച്, ലോകമെമ്പാടും പടര്‍ന്നുകിടക്കുന്ന നിക്ഷേപ ശൃംഖലകളും കോടിക്കണക്കിന് ഡോളറിന്റെ സ്വത്തുക്കളും അദ്ദേഹത്തിനുണ്ടെന്ന് പറയപ്പെടുന്നു
പാരമ്പര്യ ഭരണം നിരാകരിക്കുന്ന ഇറാന്‍ ഭരണഘടനയ്ക്ക് കീഴില്‍ മൊജ് തബയുടെ നിയമനം വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചേക്കാം. അദ്ദേഹത്തിന്റെ കുറഞ്ഞ മതപരമായ പദവിയും ഇറാന്റെ മതനേതൃത്വത്തിനിടയില്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായേക്കാമെന്നും നിരീക്ഷകര്‍ പറയുന്നു.
ഖമേനിയുടെ കൊലപാതകത്തിന് പിന്നാലെ ഇറാന്‍ മിസൈലുകള്‍ വിക്ഷേപിക്കുകയും ദുബായ്, അബുദാബി, ഖത്തര്‍, ബഹ്റൈന്‍ തുടങ്ങിയ ഗള്‍ഫ് മേഖലകളില്‍ അവ പതിക്കുകയും ചെയ്തു. സമാധാന ചര്‍ച്ചകള്‍ക്ക് സമയപരിധി കഴിഞ്ഞുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഖോമിലെ 'അസംബ്ലി ഒഫ് എക്‌സ്‌പെര്‍ട്‌സ്' മന്ദിരം ഇന്നലെ ഇസ്രയേല്‍ ബോബംബിട്ടു തകര്‍ത്തിരുന്നു. ഇവിടെ മതാദ്ധ്യക്ഷന്മാര്‍ ഉണ്ടായിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
Summary: Israeli media reports indicate that Mojtaba Hosseini Khamenei, the son of Ayatollah Khamenei, has been elected as the next Supreme Leader of Iran. He was chosen as the successor by Iran's 'Assembly of Experts.'
This move follows the death of Ayatollah Khamenei, who was killed on February 28 during joint US-Israeli strikes (Operation Epic Fury). The strikes, which targeted Khamenei’s compound, also killed his daughter, son-in-law, and granddaughter. His wife, Mansoureh Khojasteh Bagherzadeh, later succumbed to injuries sustained in the attack.


COMMENTS