ന്യൂഡൽഹി: തന്റെ പേരും ചിത്രങ്ങളും ശബ്ദവും അനുമതിയില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നടൻ മോഹൻലാൽ സമർപ്പിച്ച ഹർജിയിൽ നിർണ്ണായക ന...
ന്യൂഡൽഹി: തന്റെ പേരും ചിത്രങ്ങളും ശബ്ദവും അനുമതിയില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നടൻ മോഹൻലാൽ സമർപ്പിച്ച ഹർജിയിൽ നിർണ്ണായക നിർദ്ദേശവുമായി ഡൽഹി ഹൈക്കോടതി. താരത്തിന്റെ വ്യക്തിത്വ അവകാശങ്ങൾ (Personality Rights) ലംഘിക്കുന്ന തരത്തിൽ പ്രചാരണം നടത്തുന്ന എല്ലാ സോഷ്യൽ മീഡിയ ലിങ്കുകളും വെബ്‌സൈറ്റ് വിവരങ്ങളും ക്രോഡീകരിച്ച് പുതിയ അപേക്ഷ സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു.
ജസ്റ്റിസ് അനിഷ് ദയാൽ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. നിലവിൽ ലഭ്യമായ പരാതികൾക്കൊപ്പം, മോഹൻലാലിന്റെ എഐ (AI) രൂപങ്ങൾ, ശബ്ദം, സിനിമയിലെ ദൃശ്യങ്ങൾ എന്നിവ വാണിജ്യ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്ന എല്ലാ ലിങ്കുകളും കൃത്യമായി ലിസ്റ്റ് ചെയ്ത് നൽകാനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. ഇവ പരിശോധിച്ച ശേഷം ഇത്തരം ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്ന കാര്യം കോടതി പരിഗണിക്കും.
നേരത്തെ നടൻമാരായ അമിതാഭ് ബച്ചൻ, അനിൽ കപൂർ എന്നിവർക്കും സമാനമായ കേസിൽ ഡൽഹി ഹൈക്കോടതി വ്യക്തിത്വ അവകാശ സംരക്ഷണം അനുവദിച്ചിരുന്നു. മോഹൻലാലിന്റെ ഹർജി ഈ വരുന്ന വെള്ളിയാഴ്ച കോടതി വീണ്ടും പരിഗണിക്കും.
Key Words : Mohanlal, Personality Rights Case, Delhi High Court


COMMENTS