തിരുവനന്തപുരം : ഭാര്യ ബിന്ദു മേനോനോട് ക്ഷമാപണം നടത്തി മന്ത്രി കെ ബി ഗണേഷ് കുമാർ. ഇന്നലെ രാത്രിയും ഇന്നു രാവിലെയുമായി അദ്ദേഹം സംസാരിച്ചു. ഇന...
തിരുവനന്തപുരം : ഭാര്യ ബിന്ദു മേനോനോട് ക്ഷമാപണം നടത്തി മന്ത്രി കെ ബി ഗണേഷ് കുമാർ. ഇന്നലെ രാത്രിയും ഇന്നു രാവിലെയുമായി അദ്ദേഹം സംസാരിച്ചു. ഇന്നലെ താൻ വൈകാരികമായി നടത്തിയ പ്രകടനമാണ്. ഇനി കേസുമായി മുൻപോട്ട് പോകില്ലന്നും , പൊലീസിൽ കേസ് നൽകില്ലന്നും ബിന്ദു മേനോൻ. ഗണേഷിനെ താൻ സ്നേഹിക്കുന്നു എന്നും, ഇനിയും തങ്ങളെ വേട്ടയാടരുതെന്നും ബിന്ദു. പരാതിയുമായി മുന്നോട്ട് പോകില്ലെന്നും വിവാദങ്ങൾ അവസാനിപ്പിക്കുകയാണെന്നും ബിന്ദു മേനോൻ വ്യക്തമാക്കി.
ബിന്ദു ആദ്യം ഫോൺ എടുക്കാതിരുന്നതിനെത്തുടർന്ന് അദ്ദേഹം സഹോദരിയെ വിളിച്ച് കാര്യങ്ങൾ സംസാരിക്കുകയും പിന്നീട് ബിന്ദുവിനോട് മാപ്പ് പറയുകയുമായിരുന്നു. തനിക്ക് പറ്റിയ തെറ്റ് മന്ത്രി സമ്മതിച്ചതിനാലാണ് പരാതി പിൻവലിക്കാൻ തീരുമാനിച്ചതെന്ന് ബിന്ദു അറിയിച്ചു. ഇത് തങ്ങളുടെ വ്യക്തിപരമായ കാര്യമാണെന്നും മന്ത്രി പൊതുജനങ്ങളോട് മാപ്പ് പറയേണ്ടതില്ലെന്നും അവർ കൂട്ടിച്ചേർത്തു.
മന്ത്രിക്ക് അവിഹിത ബന്ധമുണ്ടെന്നും താൻ അത് നേരിൽ കണ്ടെന്നും ആരോപിച്ച് കഴിഞ്ഞ ദിവസം ബിന്ദു മേനോൻ രംഗത്തെത്തിയിരുന്നു. മന്ത്രിയുടെ സ്റ്റാഫുകൾ തന്നെ മർദ്ദിക്കാൻ ശ്രമിച്ചതായും അവർ ആരോപിച്ചിരുന്നു. 112-ൽ വിളിക്കുന്നവർക്ക് വട്ടാണെന്ന മന്ത്രിയുടെ പരിഹാസത്തിൽ പ്രകോപിതയായാണ് താൻ അന്ന് പ്രതികരിച്ചതെന്നും അത് ഒരു വൈകാരിക വിക്ഷോഭമായിരുന്നെന്നും ബിന്ദു മേനോൻ വിശദീകരിച്ചു.
ഇതോടെ മന്ത്രിക്കെതിരെ ഉയർന്ന രാഷ്ട്രീയ വിവാദങ്ങൾക്കും അദ്ദേഹത്തിന്റെ രാജി ആവശ്യങ്ങൾക്കും താൽക്കാലികമായി അറുതിയായിരിക്കുകയാണ്.
Key Words : Minister Ganesh Kumar, Family Dispute

COMMENTS