തിരുവനന്തപുരം: വരാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും പൂർണ്ണ പിന്തുണ പ്രഖ്...
തിരുവനന്തപുരം: വരാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് നടനും മക്കൾ നീതി മയ്യം അധ്യക്ഷനുമായ കമൽഹാസൻ. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വൈകാരികമായ കുറിപ്പിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
"സഖാവ് വിജയൻ വിജയിക്കട്ടെ, കേരളവും വിജയിക്കും" എന്നതായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം. കേരളവുമായി തനിക്കുള്ള ആഴത്തിലുള്ള ബന്ധത്തെക്കുറിച്ചും അദ്ദേഹം കുറിപ്പിൽ പരാമർശിക്കുന്നുണ്ട്.
ചിലർ തന്നെ ഒരു 'പുറത്തുനിന്നുള്ള ആൾ ആയി കണ്ടേക്കാമെങ്കിലും, കേരളം തന്റെ കൂടി നാടാണെന്നും (എന്റെ കേരളം) ഈ മണ്ണിനോട് തനിക്ക് വലിയ വൈകാരിക ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പത്തുവർഷത്തെ ഭരണനേട്ടങ്ങൾ വിലയിരുത്തി ശരിയായ തീരുമാനമെടുക്കാൻ കേരളത്തിലെ ജനങ്ങളോട് അദ്ദേഹം അഭ്യർത്ഥിച്ചു. പിണറായി വിജയന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള 'പിണറായി: ദി ലെജൻഡ്' എന്ന ഡോക്യുമെന്ററി പ്രകാശനം ചെയ്തതും കഴിഞ്ഞ വർഷം കമൽഹാസനായിരുന്നു.
കമൽഹാസന്റെ ആശംസകൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നന്ദി രേഖപ്പെടുത്തി. അദ്ദേഹം ഒരിക്കലും കേരളത്തിന് ഒരു പുറത്തുനിന്നുള്ള ആളല്ലെന്നും, കേരളം അദ്ദേഹത്തിന്റേത് കൂടിയാണെന്നും മുഖ്യമന്ത്രി മറുപടി നൽകി. ഏപ്രിൽ 9-ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കമൽഹാസന്റെ ഈ പിന്തുണ ഇടത് ക്യാമ്പുകളിൽ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്.
Key Words : Pinarayi Vijayan , Kerala , Kamal Haasan, LDF


COMMENTS